Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക ബസുകളിൽ മൊബൈലിൽ...

കർണാടക ബസുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ട്​ വെക്കുന്നവർ ജാഗ്രതൈ; കണ്ടക്​ടർമാർ തൂക്കിയെടുത്ത്​ വെളിയിൽ കളയും

text_fields
bookmark_border
karnataka bus
cancel

ബംഗളൂരു: കർണാടകയിലെ സർക്കാർ ബസുകളിൽ മൊബൈൽ സ്​പീക്കറിൽ ഉയർന്ന ശബ്​ദത്തിൽ പാട്ടും വിഡിയോയും വെക്കുന്നത്​ ഹൈകോടതി വിലക്കി.

ബസിനുള്ളിൽ ശബ്ദ ശല്യമുണ്ടാകുന്നുവെന്ന്​ കാണിച്ച് നേരത്തെ​ ലഭിച്ച പൊതുതാൽപര്യ ഹരജിയിലാണ്​ കോടതി ഉത്തരവ്​. ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ പാട്ടുകളും വീഡിയോകളും വെക്കുന്നത്​ നിയന്ത്രിക്കണമെന്നാണ്​ കോടതി നിർദേശം.

വിഷയം പരിഗണിച്ച് ഉയർന്ന ശബ്ദത്തിൽ പാട്ടുവെക്കുന്നവരോട്​ സഹയാത്രികർക്ക് ശല്യമുണ്ടാക്കരുതെന്നും ബസ്​ ജീവനക്കാർക്ക്​ ആവശ്യപ്പെടാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജീവനക്കാർക്ക് യാത്രക്കാരനെ ബസിൽ നിന്ന് ഇറക്കിവിടാമെന്നും ഹൈകോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka busloud musicKaranataka High Court
News Summary - No more loud music and videos in karnataka buses
Next Story