ഡൽഹിയിൽ കാർ യാത്രികർക്ക് മാസ്ക് വേണ്ട
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കാർ യാത്രികർക്ക് ഇനി മാസ്ക് വേണ്ട. കാറിൽ ഒന്നിലധികം പേരുണ്ടെങ്കിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കുന്നു. തിങ്കളാഴ്ച മുതൽ നിർദേശം പ്രാബല്യത്തിൽ വരും. ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് നിയന്ത്രണ അവലോകന യോഗത്തിലാണ് മാസ്ക് ഒഴിവാക്കാൻ തീരുമാനിച്ചത്.
നേരത്തെ, കാറിൽ തനിച്ച് സഞ്ചരിക്കുന്നർക്ക് മാസ്ക് നിബന്ധന ഒഴിവാക്കിയിരുന്നു. കൂടാതെ, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ തുക 2000 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചു. കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യു ഒഴിവാക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.
അധിക കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.