ലോക്ക്ഡൗണിനിടെ പ്രഭാത സവാരി; തടി കേടാകുമെന്ന് പൊലീസ്
text_fieldsന്യൂഡൽഹി: ആരോഗ്യ സംരക്ഷണത്തിന് രാവിലെയുള്ള നടത്തവും വ്യായാമവുമൊക്കെ നല്ലതുതന്നെ. എന്നാൽ, ലോക്ക്ഡൗൺ കാല ത്ത് പ്രഭാതസവാരി തടികേടാക്കുമെന്ന് ഡൽഹി പൊലീസ്. ലോക്ക്ഡൗൺ നിയമം ലംഘിച്ച് നടക്കാനിറങ്ങിയാൽ തടിക്കും പേ ാക്കറ്റിനും ദോഷമാകുമെന്നാണ് പൊലീസിെൻറ മുന്നറിയിപ്പ്.
"പൊതുസ്ഥലത്ത് സവാരിയും വ്യായാമവും ചെയ് യുന്നവർക്കെതിരെ നടപടിയെടുക്കാൻ വിവിധ പാർക്കുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. തോന്നിയതുപോലെ സഞ്ചരിക്കാനാവില്ല " -ജോയിൻറ് പൊലീസ് കമ്മീഷണർ ശാലിനി സിങ് പറഞ്ഞു. നിയമം പാലിച്ചില്ലെങ്കിൽ ആറുമാസം തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മാർച്ച് 29 മുതൽ കർഫ്യൂ ലംഘിച്ചതിന് 153 പെർക്കെതിരെയാണ് ഡൽഹിയിൽ കേസെടുത്തത്.
അതേസമയം, സാമൂഹിക അകലം പാലിച്ച് വ്യായാമത്തിലും നടത്തത്തിലും ഏർപ്പെടുന്നത് തടയരുതെന്ന് സമൂഹത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യമുയർന്നു. സുരക്ഷിതത്വം പാലിച്ച് ജനങ്ങൾ ആരോഗ്യകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നത് പൊലീസ് പ്രോത്സാഹിപ്പിക്കണമെന്ന് ഡോ. എസ്.കെ ചബാര എൻ.ഡി.ടി.വിയോട് പറഞ്ഞു. നടത്തം അത്യാവശ്യ സേവനങ്ങളിൽപെടുന്നില്ലെന്നത് സാങ്കേതികമായി ശരിയാണ്. എന്നാൽ ശാസ്ത്രീയമായി, ഒരാൾ സാമൂഹിക അകലം പാലിക്കുകയാണെങ്കിൽ അണുബാധയ്ക്കുള്ള സാധ്യതയില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.