ബിഹാറിൽ ജവാെൻറ ഭൗതികശരീരം ഏറ്റുവാങ്ങാൻ മറന്ന് എൻ.ഡി.എ നേതാക്കൾ
text_fieldsന്യൂഡൽഹി: ബിഹാറിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിയുടെ തിരക്കിലായ എൻ.ഡി.എ നേതാക്കൾ, വീ രമൃത്യു വരിച്ച ജവാെൻറ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ മറന്നു.
ജമ്മു-കശ്മീരിലെ കുപ്വ ാരയിൽ വെള്ളിയാഴ്ച ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശി യായ സി.ആർ.പി.എഫ് ജവാൻ പിൻറുകുമാർ സിങ്ങിെൻറ ഭൗതികശരീരം ഞായറാഴ്ചയാണ് പട്ന വിമാനത്താവളത്തിെലത്തിയത്.
ജെ.ഡി.യു-ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാർ മന്ത്രിസഭയിലെ ഒരംഗം പോലും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും പെങ്കടുക്കുന്ന ‘സങ്കൽപ് റാലി’യുടെ തിരക്കിലായിരുന്നു എൻ.ഡി.എ നേതാക്കൾ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മദൻ മോഹൻ ഝായും ലോക് ജനശക്തി പാർട്ടി എം.പി ചൗധരി മെഹബൂബ് അലി കൈസറുമെല്ലാം ജവാന് അന്തിമോപചാരമർപ്പിക്കാൻ എത്തിയപ്പോൾ ജില്ല മജിസ്ട്രേറ്റും ജില്ല പൊലീസ് മേധാവിയും മാത്രമായിരുന്നു സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്.
‘‘എെൻറ സഹോദരന് അന്തിമോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ എത്താതിരുന്നത് ഏറെ നിർഭാഗ്യകരമായി.’’ -ബിഹാറിലെ ബേഗുസരായി സ്വദേശിയായ സി.ആർ.പി.എഫ് ജവാെൻറ സഹോദരൻ സഞ്ജയ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.