തബ്ലീഗ് സംഗമം: സി.ബി.െഎ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: മാർച്ച് മാസം നിസാമുദ്ദീനിലെ ആസ്ഥാനത്ത് തബ്ലീഗ് ജമാഅത്ത് പരിപാടി നടന്നതിൽ ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാറിനും ഡൽഹി പൊലീസിനും സംഭവിച്ച വീഴ്ച സി.ബി.െഎ അന്വേഷിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി.
ഇരു കൂട്ടരുടെയും വീഴ്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിയ പണ്ഡിത എന്ന വ്യക്തി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തബ്ലീഗിെൻറ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സി.ബി.െഎ പ്രാഥമികാന്വേഷണം തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കേന്ദ്രത്തിെൻറ സത്യവാങ്മൂലം.
തബ്ലീഗ് ജമാഅത്ത് പരിപാടിയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സമയബന്ധിതമായി റിേപ്പാർട്ട് സമർപ്പിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. ദുരന്ത നിവാരണ നിയമവും ഇന്ത്യൻശിക്ഷ നിയമവും പ്രകാരം തബ്ലീഗ് നേതാവ് മൗലാന സഅദിനെതിരെ ഡൽഹി പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.