ബി.ജെ.പിയുമായി രഹസ്യബന്ധത്തിന്റെ ആവശ്യമില്ല -സ്റ്റാലിൻ
text_fieldsചെന്നൈ: ബി.ജെ.പിയുമായി ഡി.എം.കെക്ക് രഹസ്യബന്ധത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രത്യേക നാണയം പുറത്തിറക്കാൻ മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്നാഥ്സിങ്ങിനെ ഡി.എം.കെ നേതൃത്വം ക്ഷണിച്ചതിലൂടെ ഡി.എം.കെ-ബി.ജെ.പി രഹസ്യബന്ധം പുറത്തായെന്ന അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശശികലയുടെ കാലുപിടിച്ച് മുഖ്യമന്ത്രിയായ എടപ്പാടി പളനിസാമിക്ക് രാജ്നാഥ് സിങ്ങിനെ പോലുള്ള നേതാക്കൾ കരുണാനിധിയെ പുകഴ്ത്തുന്നത് സഹിക്കില്ല. കേന്ദ്ര സർക്കാറിന്റെ ആഭിമുഖ്യത്തിലാണ് നാണയ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. എടപ്പാടി പളനിസാമിയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല.
അന്തരിച്ച ജയലളിതക്ക് ഒരു അനുശോചന യോഗം പോലും സംഘടിപ്പിക്കാത്തവരാണ് ഇവർ. കേന്ദ്ര സർക്കാറിനെ എതിർത്താലും പിന്തുണച്ചാലും ഡി.എം.കെ അതിന്റെ നയങ്ങളിൽ ഉറച്ചുനിൽക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.