ബാബരി ഭൂമിക്ക് പകരം ഭൂമിയരുത്; ഹരജിയുമായി ഹിന്ദു മഹാസഭ
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദിെൻറ ഭൂമി രാമക്ഷേത്രമുണ്ടാക്കാൻ കൊടുത്തതിന് പകരമായി മുസ്ലിംകൾക്ക് അഞ്ച് ഏക്കർ നൽകരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ സുപ്രീംകോടതിയെ സമീപിച്ചു. ബാബരി ഭുമി കേസിലെ വിധിക്കെതിര മുസ്ലിം പക്ഷത്തുനിന്ന് ഇന്ത്യൻ നാഷനൽ ലീഗും എസ്.ഡി.പി.െഎയും ഇന്ന് പുനഃപരിശോധന ഹരജി സമർപ്പിച്ചതിന് പിറകെയാണ് ഹിന്ദു മഹാസഭ ഇത്തരമൊരാവശ്യവുമായി പുനഃപരിശോധന ഹരജി സമർപ്പിച്ചത്. ഹിന്ദുപക്ഷത്തുനിന്ന് ബാബരി ഭൂമി കേസിൽ സമർപ്പിക്കുന്ന ആദ്യ പുനഃപരിശോധന ഹരജിയാണ് ഹിന്ദു മഹാസഭയുടേത്. ബാബരി പള്ളിയുടെ അകത്തെ മുറ്റവും പുറത്തെ മുറ്റവും ഹിന്ദുക്കൾക്കാണെന്ന് സുപ്രീംകോടതി വിധിച്ചതിനാൽ മുസ്ലിംകൾക്ക് അഞ്ച് ഏക്കർ കൊടുക്കണമെന്ന് പറയുന്നതിൽ യുക്തി ഇല്ലെന്ന് ഹിന്ദുമഹാസഭ വ്യക്തമാക്കി.
ബാബരി മസ്ജിദിനെ തകർത്ത നിയമവിരുദ്ധ പ്രവൃത്തിക്ക് നിയമപരമായ അംഗീകാരം നൽകിയതിലൂടെ സുപ്രീംകോടതിക്ക് തെറ്റുപറ്റിയതായി ഇന്ത്യൻ നാഷനൽ ലീഗ് സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു. ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്തത് ചോദ്യം ചെയ്ത് സോഷ്യൽ െഡമോക്രാറ്റിക് പാർട്ടി ഒാഫ് ഇന്ത്യയും തിങ്കളാഴ്ച സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി സമർപ്പിച്ചു.
ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രമുണ്ടാക്കാനുള്ള സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിെൻറ വിധിക്കെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് മുൻകൈ എടുത്ത് അഞ്ച് പുനഃപരിശോധന ഹരജികൾ സമർപ്പിച്ചിട്ടുണ്ട്. ഇൗ അഞ്ചു പേർക്ക് പുറമെ ഉത്തർപ്രദേശിലെ പീസ് പാർട്ടി, ജംഇയ്യത്തുൽ ഉലമായേ ഹിന്ദിെൻറ അർശദ് മദനി വിഭാഗം എന്നിവരും മുസ്ലിം പക്ഷത്തുനിന്ന് പുനഃപരിശോധന ഹരജി സമർപ്പിച്ചിട്ടുണ്ട്. ബാബരി മസ്ജിദിെൻറ ഭൂമി രാമക്ഷേത്രം പണിയാൻ വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും അക്കാദമിക് പണ്ഡിതരും അടങ്ങുന്ന 48 പ്രമുഖർ പുനഃപരിശോധന ഹരജി സമർപ്പിക്കുമെന്ന് വേറെയും പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.