ഒമൈക്രോൺ: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ഐ.സി.എം.ആർ; വാക്സിനേഷൻ വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
text_fieldsന്യൂഡൽഹി: കൊറോണ വൈറസിന്‍റെ ഒമൈക്രോൺ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിഭ്രാന്ത്രിയുടെ ആവശ്യമില്ലെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). രാജ്യത്ത് ഒമൈക്രോൺ വൈറസിന്‍റെ ആശങ്ക വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെനാണ് ഐ.സി.എം.ആർ നൽകിയ നിർദേശം. പരമാവധി പേരിലേക്ക് വാക്‌സിനേഷൻ എത്തിക്കുകയാണ് പ്രതിരോധമെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു.
കൂടുതൽ രാജ്യങ്ങളിൽ ഒമൈക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുന:പരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തുന്നവർക്ക് ക്വാറൻറീനും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഒമൈക്രോൺ വൈറസിന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വാക്സിനേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.