കോവിഡ് ബാധിച്ചവർ വാക്സിൻ എടുക്കേണ്ടതുണ്ടോ? സത്യമറിയാം
text_fieldsന്യൂഡൽഹി: ഒരിക്കൽ കോവിഡ് ബാധിച്ചവർ വാക്സിൻ എടുക്കേണ്ടതുണ്ടോ എന്നത് ഇപ്പോൾ പലരുടേയും മനസ്സിൽ സ്വാഭാവികമായി ഉയർന്നുവരാവുന്ന സംശയമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ ഒരിക്കൽ കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ ആന്‍റിബോഡി ശരീരത്തിൽ നിലനിൽക്കുന്നതിനാൽ മൂന്ന് മാസത്തേക്ക് വാക്സിൻ എടുക്കേണ്ടതില്ല എന്ന് പറയുന്നു.
ആരോഗ്യ വിദഗ്ധരും കോവിഡ് 19 ടാസ്ക് ഫോഴ്സിൽ അംഗമായ എയിംസിലെ ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത് കോവിഡ് ബാധിച്ചവർ വാക്സിൻ എടുക്കേണ്ടതില്ല എന്നുതന്നെയാണ്.
അതേസമയം, കോവിഡ് രണ്ടാം തരംഗത്തിൽ ഒരിക്കൽ ബാധിച്ചവർക്ക് വീണ്ടും രോഗം വരുന്ന സ്ഥിതിയുണ്ടായി. ഇതേക്കുറിച്ച് എയിംസ് പഠനം നടത്തിയിരുന്നു. പൂർണമായോ ഭാഗികമായോ വാക്സിൻ എടുത്തവരിൽ രോഗം വരുന്നതിനുള്ള എത്രത്തോളമുണ്ട് എന്നതായിരുന്നു പഠനം. വാക്സിൻ എടുത്തവർക്കും രോഗം ബാധിക്കാൻ സാധ്യത ഉണ്ടെങ്കിലും രോഗത്തിന്‍റെ കാഠിന്യം കുറയുമെന്ന് പഠനം കണ്ടെത്തി. എന്നാൽ വാക്സിൻ എടുക്കുന്നതിനാൽ രോഗം ബാധിക്കില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയുകയില്ലെന്നും പഠനം പറയുന്നു.
യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ നടത്തിയ പഠനം പറയുന്നത് ഒരിക്കൽ രോഗം ബാധിച്ചാൽ 10 മാസത്തോളം രോഗം ബാധിക്കാൻ സാധ്യതയില്ല എന്നാണ്. രോഗബാധ മൂലം സ്വാഭാവികമായി ആന്‍റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ വാക്സിൻ എടുക്കുന്നത് വലിയ ഗുണം ചെയ്യില്ലെന്നാണ് ഇന്ത്യൻ ആരോഗ്യ വിദ്ഗ്ധരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.