ലക്ഷദ്വീപിൽ പുതിയ രോഗികളില്ല; ചികിത്സയിലുള്ളത് നാലു പേർ മാത്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് 37,785 പേർക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണി വരേയുള്ള കണക്കുകളാണിത്. ഇതിൽ, 25,772 പേരും കേരളത്തിൽ നിന്നാണ്. 39,114 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 3,91,256 ആയി കുറഞ്ഞു.
അതേസമയം, കുറച്ചു ദിവസങ്ങളായി ലക്ഷദ്വീപിൽ പുതുതായി കോവിഡ് കേസുകളും മരണങ്ങളും സ്ഥിരീകരിച്ചിട്ടില്ല. അഞ്ചുപേർ കഴിഞ്ഞ ദിവസം രോഗമുക്തരായി. ഇതോടെ നിലവിൽ കോവിഡ് ചികിത്സയിലുള്ളത് നാലു പേർ മാത്രമാണ്. 10,348 പേർക്കാണ് ആകെ കോവിഡ് ബാധിച്ചത്. ഇതിൽ 51 പേർ മരിച്ചു. ദാമൻ- ദിയുവിലും പുതിയ കേസുകളും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ആകെ 10,665 പേർക്ക് കോവിഡ് ബാധിച്ചു. നിലവിൽ രണ്ടു പേർ മാത്രമാണ് അസുഖ ബാധിതർ. നാലു മരണങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്തത്.
24 മണിക്കൂറിനിടെ, 369 പേരാണ് രാജ്യത്തു മരിച്ചത്. പകുതിയിലധികം മരണവും കേരളത്തിൽനിന്നാണ്. 14 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് മരണങ്ങൾ ഉണ്ടായില്ല. മഹാരാഷ്ട്രയിൽ 86 പേർ മരിച്ചു. മറ്റുള്ള സംസ്ഥാനങ്ങളിൽ 20ൽ താഴെയാണ് മരണനിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.