താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിെൻറ ഭാഗം; ആർക്കും അപമാനിക്കാനാവില്ല-യോഗി
text_fieldsലഖ്നോ: താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിെൻറയും ചരിത്രത്തിെൻറയും ഭാഗമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിൽ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ് താജ്മഹൽ. ആർക്കും അതിനെ അപമാനിക്കാൻ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് യോഗി തെൻറ അഭിപ്രായം വ്യക്തമാക്കിയത്.
ആത്മീയ വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ടെന്നും യോഗി പറഞ്ഞു. ഇതിെൻറ ഭാഗമായാണ് അയോധ്യയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ഇതിലുടെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ അയോധ്യക്ക് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
നേരത്തെ താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിന് കളങ്കമാണെന്ന് ഉത്തർപ്രദേശ് എം.എൽ.എ സംഗീത് സോം അഭിപ്രായപ്പെട്ടിരുന്നു. താജ്മഹൽ നിന്നിരുന്ന സ്ഥലത്ത് ശിവക്ഷേത്രമായിരുന്നെന്ന വിവാദ പ്രസ്താവന വിനയ് കത്യാറും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.