പൗരത്വ നിയമം നടപ്പാക്കും; ആർക്കും തടയാനാകില്ല -അമിത് ഷാ
text_fieldsകൊൽക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുമെന്നും ആർക്കും അത് തടയാനാകില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബി.ജെ.പി സമൂഹമാധ്യമ-ഐ.ടി സെൽ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പൗരത്വ വിഷയത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമം നടപ്പാക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെ 42 സീറ്റിൽ 35ലും ബി.ജെ.പിക്ക് ജയിക്കാനാകും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി സർക്കാറുണ്ടാക്കുന്നതിന് പ്രവർത്തകർ രംഗത്തിറങ്ങണം. ഇതോടെ അനധികൃത കുടിയേറ്റത്തിനും പശുക്കടത്തിനും അറുതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.