യു.പിയിൽ ആരും സുരക്ഷിതരല്ല; അഭിഭാഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രിയങ്ക ഗാന്ധി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി ഭരണത്തിൽ ആരും സുരക്ഷിതരല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു.പിയിൽ ഇന്ന് ആരും സുരക്ഷിതരല്ല; സ്ത്രീകളും കർഷകരും അഭിഭാഷകർ പോലും സുരക്ഷിതരല്ല -പ്രിയങ്ക പറഞ്ഞു.
യു.പിയിലെ കോടതിയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തു.
'നീതിന്യായ നിയമസംവിധാനം ജനാധിപത്യത്തിന്‍റെ അവിഭാജ്യഘടകമാണ്. ഷാജഹാൻപൂരിൽ പട്ടാപ്പകൽ കോടതി പരിസരത്തെ അഭിഭാഷകന്‍റെ ദാരുണ കൊലപാതകം ആരും സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നു. യു.പിയിൽ ഇന്ന് ആരും സുരക്ഷിതരല്ല -സ്ത്രീകളും കർഷകരും മാത്രമല്ല, അഭിഭാഷകരും' -പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഷാജഹാൻപൂരിൽ ജില്ലാ കോടതി സമുച്ചയത്തിനുള്ളിൽ വെച്ച് അഭിഭാഷകനെ വെടിവെച്ച് കൊല്ലുകയായിരുന്നു. കോടതിയുടെ മൂന്നാം നിലയിൽ വെച്ചാണ് ഭൂപേന്ദ്ര പ്രതാപ് സിങ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടൻ തോക്ക് കണ്ടെടുത്തു.സംഭവസമയത്ത് ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. മുമ്പ് ബാങ്ക് ജീവനക്കാരനായിരുന്ന ഭൂപേന്ദ്ര പ്രതാപ് അഞ്ച് വർഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.