മോദി നവാസ് ശരീഫിനെ ആലിംഗനം ചെയ്തപ്പോൾ ആർക്കും പരാതി ഉണ്ടായിരുന്നില്ല -നവ്ജ്യോത് സിങ് സിദ്ദു
text_fieldsന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രിയായി ഇംറാൻ ഖാെൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ പെങ്കടുത്തത് വിവാദമായതിനിടെ മറുപടിയുമായി പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നവാസ് ശരീഫിനെ കെട്ടിപ്പിടിച്ചപ്പോഴും അനൗദ്യോഗികമായി ലാഹോറിലേക്ക് യാത്ര നടത്തിയപ്പോഴും വിവാദമായില്ല. ഇതുകൂടാതെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ലാഹോറിലേക്ക് ബസ് യാത്രയും നടത്തി. ഇതിലൊന്നും ആർക്കും പരാതിയുണ്ടായിരുന്നില്ല. പാകിസ്താനിലേക്കുള്ള യാത്ര രാഷ്ട്രീയ പരമായിരുന്നില്ല. പഴയ സുഹൃത്തിെൻറ സ്നേഹോഷ്മളമായ ക്ഷണം സ്വീകരിച്ചതാണെന്നും സിദ്ദു പറഞ്ഞു.
ആരും മോദിയെ ചോദ്യം ചെയ്യുന്നില്ലെന്നും സിദ്ദു പറഞ്ഞു. സ്വന്തം പാർട്ടിയിലെ നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിൽ നിന്നു തന്നെ വിമർശനം കേട്ട സാഹചര്യത്തിൽ അദ്ദേഹത്തെയും സിദ്ദു തിരുത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ക്യാപ്റ്റനും തന്നെ വിമർശിക്കുന്നു. അതിന് താൻ മറുപടി പറയണമെന്ന് നിർബന്ധമില്ലെന്നും സിദ്ദു പറഞ്ഞു.
പാക് അധീന കശ്മീർ പ്രസിഡൻറിനു സമീപത്ത് മുൻ നിരയിൽ ഇരുന്നതിനെ കുറിച്ചും സിദ്ദു വിശദീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ തെൻറ സീറ്റ് അവസാന നിമിഷമാണ് മാറ്റിയത്. ചടങ്ങിന് അഞ്ചു മിനുട്ട് മുമ്പാണ് മുൻ നിരയിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ടത്. അവർ എവിടെ ഇരിക്കാൻ ആവശ്യപ്പെട്ടാലും അതനുസരിക്കുമായിരുന്നുവെന്നും സിദ്ദു പറഞ്ഞു.
പാക് ൈസനിക മേധാവിയെ ആലിംഗനം ചെയ്തത് വൈകാരികമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ദേര ബാബ നാനാകിൽ നിന്ന് ചരിത്രത്തിെൻറ ഭാഗമായ കർതാർപുർ സാഹിബിെൻറ ഗുരുദ്വാരയിലേക്ക് ഇടനാഴി പണിയാൻ ശ്രമം നടത്തുമെന്ന് സൈനിക മേധാവി അറിയിച്ചു. അതൊരു വികാര നിർഭരമായ സമയമായിരുന്നു. ആ നിമിഷത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനായാണ് അദ്ദേഹത്തെ ആലിംഗനം ചെയ്തതെന്നും സിദ്ദു വിശദ്ദീകരിച്ചു.
സിദ്ദു മാത്രമാണ് ഇംറാൻ ഖാെൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ പെങ്കടുത്ത ഏക ഇന്ത്യക്കാരൻ. സിദ്ദുവിെൻറ പ്രവർത്തിയെ ബി.ജെ.പി നിശിതമായി വിമർശിച്ചിരുന്നു. കോൺഗ്രസ് ഇന്ത്യയിൽ പാക് ഡെസ്ക്ക് തുടങ്ങിയെന്നായിരുന്നു സാംപിത് പാത്ര വിമർശിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റർ അമരീന്ദർ സിങ്ങും സിദ്ദുവിനെ വിമർശിച്ചിരുന്നു. ഇന്ത്യൻ ൈസനികരെ കൊന്നൊടുക്കുന്നവരെയാണ് സിദ്ദു ആലിംഗനം ചെയ്തതെന്നും അത് ശരിയായ നടപടിയാണെന്ന് കരുതുന്നില്ലെന്നും അമരീന്ദർ സിങ് പറഞ്ഞിരുന്നു.
അേതസമയം, തെൻറ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പെങ്കടുത്ത നവ്ജ്യോത് സിങ് സിദ്ദുവിനോട് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ നന്ദി അറിയിച്ചു. സിദ്ദു സമാധാനത്തിെൻറ അംബാസിഡറാണെന്നും ഇംറാൻ ഖാൻ പറഞ്ഞു. സിദ്ദുവിനെതിരെ വിമർശനം ഉന്നയിക്കുന്ന ഇന്ത്യക്കാർ ഉപഭൂഖണ്ഡത്തിലെ സമാധാനത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇംറാൻ ഖാൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.