ജഹാംഗീർപുരി വർഗീയ സംഘർഷം; ഇരു സമുദായങ്ങളിൽ നിന്നുള്ളവരെ അറസ്റ്റ് ചെയ്തുവെന്ന് കമീഷണർ
text_fieldsന്യൂഡൽഹി: ജഹാംഗീർപുരി വർഗീയ സംഘർഷത്തിൽ പ്രതിക്കൂട്ടിലായ ഡൽഹി പൊലീസ് വിശദീകരണവുമായി രംഗത്ത്. ഇരു സമുദായങ്ങളിൽ നിന്നുള്ളവരെ അറസ്റ്റ് ചെയ്തുവെന്നും ഇരുകൂട്ടർക്കുമെതിരെ കേെസടുത്തുവെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.
എല്ലാ പ്രതികൾക്കായും തിരച്ചിൽ തുടരുകയാണെന്നും അറസ്റ്റിലായ 23 പേർ ഇരുസമുദായങ്ങളിൽ നിന്നുള്ളവരാണെന്നും ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന പറഞ്ഞു. സംഘർഷത്തിനിടയാക്കിയ ആയുധമേന്തിയ ഘോഷയാത്രക്ക് അനുമതി നൽകിയിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി.
പൊലീസ് അനുമതിയോടെ നടത്തിയ ഹനുമാൻ ജയന്തി ഘോഷയാത്ര പള്ളിക്ക് അടുത്ത് തടഞ്ഞതാണ് കല്ലേറിനും സംഘർഷത്തിനും കാരണമായതെന്നായിരുന്നു ഡൽഹി പൊലീസ് ആദ്യം അറിയിച്ചിരുന്നത്. പൊലീസ് അകമ്പടിയിൽ നടന്ന ഘോഷയാത്രയിൽ തോക്കുകളും വാളുകളുമേന്തിയ ബജ്റംഗ്ദൾ പ്രവർത്തകരുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഘർഷത്തിൽ കലാശിച്ച മൂന്നാമത്തെ ഘോഷയാത്രക്ക് അനുമതി നൽകിയിരുന്നില്ല എന്ന വിശദീകരണം പൊലീസ് നൽകിയത്. ഘോഷയാത്രയുടെ പേരിൽ വി.എച്ച്.പി, ബജ്റംഗ്ദൾ അംഗങ്ങൾക്കെതിരെ കേസെടുത്തുവെന്നും പ്രേം ശർമ എന്ന വി.എച്ച്.പി പ്രവർത്തകൻ അറസ്റ്റിലായെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.