വിമത എം.എൽ.എമാർക്കെതിരെ ശിവസേന ആക്രമണം; ആരെയും വെറുതെ വിടില്ലെന്ന് സഞ്ജയ് മൂർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വിമതപക്ഷത്തുള്ള എം.എൽ.എമാർക്ക് ലഭിച്ചിരുന്ന സുരക്ഷ ശിവസേന തടഞ്ഞുവെന്ന് ഏക്നാഥ് ഷിൻഡെയുടെ ആരോപണം. എം.എൽ.എ തനജി സാവന്തിന്റെ പൂനെയിലുള്ള ഓഫീസ് ശനിയാഴ്ച ശിവസേന പ്രവർത്തകർ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചുവെന്ന ആരോപണം വിമതർ ഉന്നയിച്ചിരിക്കുന്നത്. ഇതേസമയം വിമത സാമാജികരെ ചേർത്ത് ശിവസേന ബാലസാഹെബ് എന്ന പുതിയ പാർട്ടി നിർമിക്കുമെന്നും ഏക്നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചിട്ടുണ്ട്.
പാർട്ടിയെ ഭിന്നിപ്പിക്കുകയും ഉദ്ധവ് താക്കറെ സർക്കാരിന് എതിര് നിൽക്കുകയും ചെയ്ത എല്ലാ സാമാജികരുടെയും അവസ്ഥ ഇങ്ങനെ തന്നെയായിരിക്കുമെന്ന് ശിവസേനയടെ പൂനെ നഗര അധ്യക്ഷൻ സഞ്ജയ് മൂർ പറഞ്ഞു. 16 വിമത എം.എൽ.എ മാരെ നിയമസഭയിൽ നിന്ന് അയോഗ്യരാക്കണമെന്ന ആവശ്യവും ശിവസേന നിയമസഭ സെപ്യൂട്ടി സ്പീക്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച മുംബൈയിലും സാമാജികർ താമസിച്ച സ്ഥലത്ത് ആക്രമണങ്ങൾ നടത്തിയിരുന്നു. വിമത എം.എൽ എ മാരുടെ കുടുംബത്തിന് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചു എന്നും ശിവസേന പ്രതികാരം ചെയ്യുകയാണെന്നും ഏക്നാഥ് ഷിൻഡെ പരാതി അറിയിച്ചതിന് പിന്നാലെയാണ് ഇത്തരം ആക്രമങ്ങളുണ്ടായാതെന്ന് വിമത പക്ഷം ആരോപിച്ചു. എന്നാൽ ആരോപണങ്ങളെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലീപ് വത്സ് പട്ടേൽ നിരാകരിച്ചു.
ശിവസേന പ്രവർത്തകർ തെരുവിൽ പ്രതിഷേധങ്ങൾ നടത്താൻ സാഹചര്യം നിൽക്കുന്നതിനാൽ നഗരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.