കാശ്മീരി പണ്ഡിറ്റുകൾ വീട്ടിലേക്ക് മടങ്ങുന്ന ദിവസം അടുത്തു, ആരും തടയില്ല - മോഹൻ ഭാഗവത്
text_fieldsന്യൂഡൽഹി: തൊണ്ണൂറുകളിൽ സ്വന്തം നാട്ടിൽ നിന്നും പാലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ കശ്മീരിലേക്ക് തിരികെ പോകുമ്പോൾ ആരും തടയില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്.
കാശ്മീരി പണ്ഡിറ്റുകൾ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം അടുത്തുകഴിഞ്ഞു. ആ ദിവസം ഉടൻ വരട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവ്രേഹ് ആഘോഷത്തിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെ കശ്മീരി ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദം കാരണമാണ് കാശ്മീർ വിട്ടത്. മടങ്ങിയെത്തുമ്പോൾ, സുരക്ഷയും ഉപജീവനവും ഉറപ്പുനൽകിക്കൊണ്ട് ഹിന്ദുക്കളായും ഭാരതഭക്തരായും മടങ്ങുമെന്ന് കശ്മീരി പണ്ഡിറ്റുകൾ ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായി പാലായനത്തിന്‍റെ പ്രയാസവുമായാണ് കശ്മീരി പണ്ഡിറ്റുകൾ ജീവിക്കുന്നത്. തോൽവി നേരിടാതെ വെല്ലുവിളികൾ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദ കശ്മീർ ഫയൽസ്' എന്നും മോഹൻ ഭാഗവത് പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നം പൊതുബോധത്തിലൂടെ പരിഹരിക്കും. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.