കോൺഗ്രസില്ലാതെ പ്രതിപക്ഷമില്ല; തൃണമൂൽ പോരാടുന്നത് പ്രതിപക്ഷത്തോട് –ഛത്തിസ്ഗഢ് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: കോൺഗ്രസിനെ കൂടാതെ, ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. യു.പി.എ സഖ്യം ഇപ്പോൾ നിലവിലില്ലെന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം.
സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ മുന്നണിയിലെ കക്ഷികൾ സംയുക്തമായാണ് 2024ൽ പ്രതിപക്ഷ സഖ്യത്തിെൻറ മുഖം ആരാകണമെന്ന് തീരുമാനിക്കേണ്ടത്. മമത ബാനർജിക്ക് മുഖ്യപ്രതിപക്ഷ പാർട്ടിയാകണമെങ്കിൽ നല്ല കാര്യമാണ്. കൃത്യമായ പദ്ധതിയോടെയാണ് ആ നീക്കമെങ്കിൽ അതു സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
പക്ഷേ, അധികാരത്തിലുള്ളവരോടാണോ മറ്റുപ്രതിപക്ഷ പാർട്ടികളോടാണോ അവർ യുദ്ധം ചെയ്യുന്നതെന്നാണ് ചോദ്യം. തെരഞ്ഞെടുപ്പ് ആസന്നമായ ഗോവയിലേക്കും മറ്റുമുള്ള തൃണമൂലിെൻറ കടന്നുവരവ് ബി.ജെ.പിയെ സഹായിക്കാനാണ്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബാഘേൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.