Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസുമായി വേദി...

കോൺഗ്രസുമായി വേദി പങ്കിട്ടത്​ നിസ്സഹായാവസ്​ഥ മൂലം - കെജ്​രിവാൾ

text_fields
bookmark_border
Kejriwal
cancel

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ മഹാഗഡ്​ബന്ധനിൽ കോൺഗ്രസുമായി വേദി പങ്കിടേണ്ടി വന്നത്​​ ത​​െൻറ നിസ ്സഹായാവസ്​ഥമൂലമാണെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക ്കുമെതിരെ പോരാടാൻ ത​​െൻറ മുന്നിൽ മാർഗങ്ങളുണ്ടായിരുന്നില്ല. അമിത്​ഷായും നരേന്ദ്രമോദിയും രാജ്യത്തിന്​ ആപത് താണ്​. അതിനാൽ അവരെ എതിർക്കാൻ കോൺഗ്രസുമായി കൈകോർത്തു. അത്​ മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്നും കെജ്​രിവാൾ ഇന്ത്യ ടുഡേയോട്​ പറഞ്ഞു.

അതേസമയം, ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ല. കോൺഗ്രസ്​ നേതാക്കൾ സഖ്യം രൂപീകരിക്കുന്നത്​ നിരസിച്ചിരിക്കുകയാണെന്നും കെജ്​രിവാൾ കൂട്ടിച്ചേർത്തു. 2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്​മി പാർട്ടിയും കോൺഗ്രസും കൈകോർക്കുകയാണെങ്കിൽ ഡൽഹിയിൽ നിന്ന്​ ബി.ജെ.പിയെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്നും കെജ്​രിവാൾ പറഞ്ഞു.

പൂർണ സംസ്​ഥാന അധികാരം വേണമെന്ന ത​​െൻറ ആവശ്യത്തെ കോൺഗ്രസും ബി.ജെ.പിയും എതിർക്കുകയാണ്​. നേരത്തെ ഇൗ പാർട്ടികൾ അധികാരത്തിലിരുന്നപ്പോൾ അവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതേ ആവശ്യത്തെ​ എതിർക്കുകയാണെന്നും കെജ്​രിവാൾ ആരോപിച്ചു.

ഡൽഹിയിലെ ജനങ്ങളോട്​ ഒരു കാര്യമാണ്​ ആവശ്യപ്പെടാനുള്ളത്​. നേരത്തെ നിങ്ങൾ ഏഴ്​ ബി.ജെ.പിക്കാരെയും ഏഴ്​ കോൺഗ്രസുകാരെയും ലോക്​സഭയിലേക്ക്​ അയച്ചു. ഇനി ഞങ്ങൾക്ക്​ ഏഴ്​ എം.പിമാരെ തരിക. ഡൽഹി​െയ പൂർണ സംസ്​ഥാനമാക്കി തിരികെ നൽകാം. നിലവിൽ പൂർണ സംസ്​ഥാന പദവിയില്ലാത്തതിനാൽ മന്ത്രിമാരും എം.എൽ.എമാരും നിസ്സഹായരാണ്​ -കൊജ്​രിവാൾ പറഞ്ഞു.

ഡൽഹി ഭരിക്കാൻ അനുവദിക്കണമെന്ന്​ കഴിഞ്ഞ നാലു വർഷമായി മോദി സർക്കാറിനോട്​ ഞങ്ങൾ കേണപേക്ഷിക്കുകയാണ്. എന്നിട്ടും അവരിൽ ഒരു മാറ്റവും ഉണ്ടായില്ലെന്നും കെജ്​രിവാൾ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskejriwalmalayalam newsOpposition AllianceBJPBJP
News Summary - No Option than to Share Stage with Congress, Kejriwal - India news
Next Story