Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവസേന അവകാശത്തർക്കം:...

ശിവസേന അവകാശത്തർക്കം: ചിഹ്നം അനുവദിക്കുന്നത് നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി

text_fields
bookmark_border
ശിവസേന അവകാശത്തർക്കം: ചിഹ്നം അനുവദിക്കുന്നത് നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി
cancel

ന്യൂഡൽഹി: ശിവസേനയുടെ അവകാശവാദത്തെ ചൊല്ലി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും പാർട്ടി മേധാവി ഉദ്ധവ് താക്കറെയും തമ്മിലുള്ള തർക്കം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഏട്ട് ചോദ്യങ്ങൾക്ക് തീർപ്പ് കൽപ്പിക്കാനാണ് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത്. വ്യാഴാഴ്ച വരെ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും സ്വീകരിക്കരുതെന്നും കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തർക്ക വിഷയങ്ങൾ വ്യാഴാഴ്ച പരിശോധിക്കുക.

പാർട്ടി ചിഹ്നം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമീഷൻ നടപടികളിലെ തർക്കം ആദ്യം തന്നെ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹി​മ കോലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് അറിയിച്ചു.

ഉദ്ധവ് താക്കറെ വിഭാഗവും ഏക്നാഥ് ഷിൻഡെ വിഭാഗവും പരസ്പരം എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതികളും ബെഞ്ചിന്റെ പരിഗണനക്ക് വരും.

ഷിൻഡെ വിഭാഗത്തിലാണ് പാർട്ടിയുടെ ഭൂരിഭാഗം എം.എൽ.എമാരുമെന്നും അതിനാൽ പാർട്ടിയിൽ ജനാധിപത്യപരമായി എടുക്കുന്ന ആഭ്യന്തര തീരുമാനങ്ങളിൽ കോടതി കൈകടത്തരുതെന്നും ഷിൻഡെ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav Thackerayshiv senaEknath Shinde
News Summary - No Order On Sena Poll Symbol Until Thursday: Supreme Court To Election Body
Next Story