ബാലാകോട്ടിൽ പാക് സൈനികരോ സാധാരണക്കാരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് സുഷമ സ്വരാജ്
text_fieldsന്യൂഡൽഹി: ബാലാകോട്ടില്‍ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്താൻ സൈനികരോ സാധാരണക്കാരോ കൊല്ലപ്പ െട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് പറയാനും മന് ത്രി തയാറായില്ല. ബാലാകോട്ട് ആക്രമണത്തിൽ ഒരാൾക്കും ആൾനാശം സംഭവിച്ചിട്ടില്ലെന്ന് പാകിസ്താൻ ആവർത്തിച്ച് അവകാശപ്പെടുന്നതിനിടയിലാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രസ്താവന.
പുല്‍വാമ ഭീകരാക്രമണത്തിന് പ്രത്യാക്രമണമായിട്ടാണ് ഇന്ത്യൻ സൈന്യം അതിർത്തികടന്ന് ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രം തകർത്തതെന്ന് സുഷമ പറഞ്ഞു. പാകിസ്താനിലെ സാധാരണക്കാെരയോ സൈനികെരയോ ആക്രമിക്കാതെയാണ് ഇന്ത്യന്‍ സൈന്യം വിജയകരമായി തിരിച്ചെത്തിയതെന്നും സുഷമ കൂട്ടിച്ചേർത്തു. ചണ്ഡിഗഢിൽ വ്യാഴാഴ്ച ബി.ജെ.പി വനിത പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പാക് പൗരന്മാരെയോ പാക് സൈനികരെയോ ഉപദ്രവിക്കരുതെന്ന നിർദേശം വ്യോമസേനക്ക് നൽകിയിരുന്നുെവന്നും സ്വയം പ്രതിരോധിക്കാൻ മാത്രമാണ് ഇത്തരം നടപടിയെന്ന് രാജ്യാന്തര സമൂഹത്തോട് നമുക്ക് പറയാൻ സാധിച്ചുവെന്നും അവരുടെ പിന്തുണ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ 300 പേർ കൊല്ലപ്പെട്ടു എന്നതടക്കമുള്ള പ്രസ്താവനകളുമായി കേന്ദ്രമന്ത്രിമാരടക്കം നിരവധി ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു.
എന്നാൽ, 2008ല്‍ മുംബൈ ഭീകരാക്രമണം നടന്ന സമയത്ത് പാകിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്ന് സുഷമ സ്വാരജ് കുറ്റപ്പെടുത്തി. അന്ന് 14 രാജ്യങ്ങളില്‍ നിന്നുള്ള 40 വിദേശികളാണ് കൊല്ലപ്പെട്ടത്. യു.പി.എ സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല -സുഷമ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.