ശശികലയുടെ പരോൾ അപേക്ഷ തള്ളി
text_fields
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന എ.െഎ.എ.ഡി.എം.കെ നേതാവ് ശശികലയുടെ പരോൾ അപേക്ഷ തള്ളി. രോഗിയായ ഭർത്താവിനെ സന്ദർശിക്കാൻ നൽകിയ അപേക്ഷയാണ് ജയിലധികൃതർ നിരസിച്ചത്.
അപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ചട്ടപ്രകാരം ഗസറ്റഡ് ഒാഫിസർ സാക്ഷ്യപ്പെടുത്താത്തതിനാലാണ് നിരസിച്ചതെന്ന് ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ട് സോമേശഖർ പറഞ്ഞു. ശശികലയോട് വീണ്ടും അപേക്ഷ നൽകാനും അപേക്ഷയുടെ കൂടെ കൂടുതൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
കരൾ സംബന്ധമായ അസുഖം കാരണം ചെെന്നെയിൽ ചികിത്സയിലുള്ള ഭർത്താവ് എം. നടരാജനെ (70) കാണാൻ 15 ദിവസത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശശികല അഭിഭാഷകൻ മുഖേന തിങ്കളാഴ്ചയാണ് അപേക്ഷ നൽകിയത്. 66.6 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷത്തെ ശിക്ഷയെ തുടർന്ന് ഫെബ്രുവരിയിലാണ് ഇവർ ജയിലിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.