ദേവഗൗഡയോടും കുമാരസ്വാമിയോടും വ്യക്തിപരമായി ശത്രുത ഇല്ലെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ജെ.ഡി-എസ് നേതാക്കളായ എച്ച്.ഡി. ദേവഗൗഡയോടും എച്ച്.ഡി. കുമാരസ്വാമിയോടും വ്യക്തിപരമായി ശത്രുതയില്ലെന്നും രാഷ്ട്രീയ എതിരാളികൾ മാത്രമാണെന്നും പ്രതിപക്ഷ നേതാവും മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ.
ജെ.ഡി-എസിനെ തകർക്കാൻ ദേവഗൗഡ കുടുംബത്തെ സിദ്ധരാമയ്യ ലക്ഷ്യമിടുകയാണെന്ന എച്ച്.ഡി. കുമാരസ്വാമിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപരമായി ജെ.ഡി-എസിനോടോ അവരുടെ പാർട്ടി നേതാക്കളോടും ശത്രുതയില്ല. അവർക്കെതിരെ പകപോക്കാനുള്ള ലക്ഷ്യവുമില്ല. രാഷ്ട്രീയ വ്യത്യാസമുള്ളതിനാൽ തന്നെ പ്രശ്നാധിഷ്ഠിതമായാണ് അവർക്കെതിരെ പ്രസ്താവന നടത്തുന്നതെന്നും അവ വ്യക്തിപരമല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
മതേതരമാണ് ജെ.ഡി-എസ് എന്നാണ് കുമാരസ്വാമി പറയുന്നത്. എന്നാൽ, അങ്ങനെ എങ്കിൽ ബി.ജെ.പിയുമായി ചേർന്ന് അവർ മുമ്പ് സർക്കാറുണ്ടാക്കിയത് എന്തിനാണെന്നും സിദ്ധരാമയ്യ ചോദിച്ചു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുമകുരു മണ്ഡലത്തില്‍നിന്ന് വീണ്ടും മത്സരിക്കുമെന്ന് ജെ.ഡി-എസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കിയിരുുന്നു. നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യോഗത്തിലാണ് വീണ്ടും മത്സരിക്കാനുള്ള താൽപര്യം ദേവഗൗഡ അറിയിച്ചത്.
'ഇപ്പോള്‍ എനിക്ക് 89 വയസ്സായി. ജെ.ഡി-എസിനെ രക്ഷിക്കാന്‍ എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുമകുരുവില്‍ നിന്ന് വീണ്ടും മത്സരിക്കും. ജെ.ഡി-എസ് എന്നാല്‍ ദേവഗൗഡയും എച്ച്.ഡി കുമാരസ്വാമിയും മാത്രമല്ല' - ദേവഗൗഡ പറഞ്ഞു.
കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 25,000 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളി. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ എന്ന് അറിയില്ല. കോണ്‍ഗ്രസ് നേതാവ് കെ.എന്‍. രാജണ്ണ തന്നെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയെന്ന് എല്ലായിടത്തും പറഞ്ഞുനടക്കുകയാണ്. അദ്ദേഹം ഞങ്ങളുടെ പാര്‍ട്ടിയില്‍ ആയിരുന്നപ്പോള്‍ എല്ലാവിധ അവസരങ്ങളും നല്‍കിയിരുന്നു. ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുവന്ന നേതാക്കള്‍ ഇപ്പോള്‍ ഉപദ്രവിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുമകുരുവില്‍ മത്സരിച്ച ദേവഗൗഡ ബി.ജെ.പിയിലെ ജി.എസ്. ബസവരാജിനോട് 13,000 േവാട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. ദേവഗൗഡയുടെ സിറ്റിങ് സീറ്റായിരുന്ന ഹാസൻ കൊച്ചുമകൻ പ്രജ്വൽ രേവണ്ണക്കു വേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. പ്രജ്വൽ വിജയിച്ചെങ്കിലും തുമകുരുവിൽ ദേവഗൗഡ പരാജയപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും സഖ്യമായിട്ടും മണ്ഡലത്തിലെ കോൺഗ്രസ് വിമത നീക്കമാണ് ദേവഗൗഡയുടെ പരാജയത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.