ഗോവയിൽ മാസ്കില്ലെങ്കിൽ റേഷനും ഇന്ധനവുമില്ല
text_fieldsപനാജി: കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി കേരളമടക്കം പല സംസ്ഥാനങ്ങളിലും പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാണ്. മാസ്ക് ധരിക്കാത്ത ആളുകൾക്ക് റേഷനും പെട്രോൾ പമ്പിൽ നിന്നും ഇന്ധനവും നൽകേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഗോവ സർക്കാർ. ചീഫ് സെക്രട്ടറി പരിമൾ റായ് അധ്യക്ഷത വഹിച്ച സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് തീരുമാനം.
മാസ്ക് ധരിക്കാതെ വരുന്ന ആളുകൾക്ക് പമ്പുകളിൽ നിന്നും ഇന്ധനം നൽകരുതെന്നും റേഷൻ കടകളിൽ നിന്നും പലചരക്ക് സാധനങ്ങൾ നൽകരുതെന്നുമാണ് ഉത്തരവ്.
നിർദേശം ഫലപ്രദമായി നടപ്പാക്കാൻ ‘നോ മാസ്ക് നോ പെട്രോൾ’ ‘നോ മാസ്ക് നോ റേഷൻ’ കാംപയിനുകൾ തുടങ്ങാൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശവും നൽകി. സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 1000 പേരിൽ നിന്നും പിഴ ഇൗടാക്കിയതായി ഐ.ജി ജസ്പാൽ യോഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.