Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 12:22 PM GMT Updated On
date_range 5 Dec 2021 12:22 PM GMTവാക്സിനേഷൻ ക്യാമ്പ് ബാനറിൽ മോദിയുടെ പടമില്ല; പരിപാടി അലങ്കോലമാക്കിയ ബി.ജെ.പിക്കാർ അറസ്റ്റിൽ
text_fieldsbookmark_border
ചെന്നൈ: ശിവഗംഗ ജില്ലയിൽ സംഘടിപ്പിച്ച കോവിഡ് പ്രതിരോധ കുത്തിെവപ്പ് ക്യാമ്പിനോടനുബന്ധിച്ച് സ്ഥാപിച്ച ബാനറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടമില്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രവർത്തകരുടെ അതിക്രമം.
ബാനർ അഴിച്ചുമാറ്റി നശിപ്പിച്ച പ്രവർത്തകർ ക്യാമ്പ് അലേങ്കാലമാക്കി ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ശിവഗംഗ ജില്ലയിലെ ഇളയാൻകുടി ശാലൈഗ്രാമം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.
പി.എച്ച്.സി ഡോക്ടറായ കണ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗോവിന്ദൻ, ചെല്ലപാണ്ടി എന്നീ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു ചില പ്രതികളെ കൂടി പൊലീസ് തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story