Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിഖ്​ യുവാവി​​െൻറ...

സിഖ്​ യുവാവി​​െൻറ അറസ്​റ്റ്​ ശാഹീൻബാഗിൽ ഭക്ഷണം നൽകിയതിന്; തോക്ക്​ കണ്ടെത്തിയെന്നത്​ കള്ളം​ -സഹോദരൻ

text_fields
bookmark_border
സിഖ്​ യുവാവി​​െൻറ അറസ്​റ്റ്​ ശാഹീൻബാഗിൽ ഭക്ഷണം നൽകിയതിന്; തോക്ക്​ കണ്ടെത്തിയെന്നത്​ കള്ളം​ -സഹോദരൻ
cancel
camera_alt????? ????? ????? ?????????????? ???????????? ???????? ??????? ??????????? ?????

പട്യാല: ഡൽഹിയിൽ സിഖ്​ തീവ്രവാദ ബന്ധം ചുമത്തി സിഖ്​ യുവാവിനെ അറസ്​റ്റ്​ ചെയ്തത്​ കള്ളക്കേസിൽ കുടുക്കിയാണെന്ന്​ സഹോദരൻ. ശാഹീൻബാഗിലെ സി.എ.എ വിരുദ്ധ പ്ര​ക്ഷോഭകാരികൾക്ക്​ ഭക്ഷണം നൽകിയ വിരോധത്തിലാണ്​ ലവ്‌പ്രീത് സിങ്ങി(21)നെ അറസ്​റ്റ്​ ചെയ്​തതെന്ന്​ ജ്യേഷ്ഠൻ സത്നം സിങ്​ ആരോപിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശാഹീൻ ബാഗിൽ സിഖ്​ സമുദായത്തി​​​െൻറ നേതൃത്വത്തിൽ ലങ്കാർ (സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം) ഒരുക്കിയിരുന്നു. ഇതിൽ ലവ്​പ്രീതും​ സജീവമായിരുന്നു. ഇതേ തുടർന്നാണ്​ അനുജനെ ഡൽഹി പൊലീസ്​ ലക്ഷ്യമിട്ടത്​. അവ​​​െൻറ കൈയ്യിൽനിന്ന്​ രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തുവെന്നത്​ വ്യാജ ആരോപണമാണ്​. പട്യാലയിലെ സമനയിൽ സി.സി.ടി.വി ഷോപ്പിൽ സെയിൽസ്മാനായിരുന്നു ലവ്പ്രീത്. ലോക്ക്ഡൗൺ സമയത്ത് ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യവസ്​തുക്കൾ വിതരണം ചെയ്യാൻ സിഖ്​ സന്നദ്ധ സംഘടനയുമായും സഹകരിച്ചിരുന്നു. ജൂൺ 18ന്​ വൈകീട്ട്​ ജോലി കഴിഞ്ഞ്​ കാലിത്തീറ്റയുമായി വീട്ടിലേക്ക് വരുന്നുവെന്ന്​ ഫോൺ വിളിച്ച്​ പറഞ്ഞതാണ്​. എന്നാൽ, ഏറെനേരമായിട്ടും അവൻ വീട്ടിലെത്തിയില്ല. പിന്നീട്​, പൊലീസ്​ പിടിച്ചു​കൊണ്ടുപോയതായി നാട്ടുകാരിൽ ഒരാളാണ്​ ഞങ്ങളോട് പറഞ്ഞത്​. അതിനുശേഷം ഞങ്ങൾ അവനെ കണ്ടിട്ടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ലവ്‌പ്രീതി​​​െൻറ ശാഹീൻബാഗിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ലവ്​പ്രീതിനുപുറമേ, കഴിഞ്ഞദിവസങ്ങളിൽ യു.എ.പി.എ ചുമത്തി ഏതാനും സിഖുകാരെ പഞ്ചാബ് പൊലീസും അറസ്റ്റ് ചെയ്​തിരുന്നു. കൂടാതെ സിഖ്​ ഫോർ ജസ്​റ്റിസുമായി ബന്ധമാരോപിച്ച്​ 40 വെബ്​സൈറ്റുകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ വിഷയ​ങ്ങളെല്ലാം സൂചിപ്പിച്ച്​ StopTargettingSikh എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങ്​ ആയി മാറി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uapaCitizenship Amendment Actshaheenbagh
News Summary - No pistols, Sikh man held for langar at Delhi's Shaheen Bagh -kin
Next Story