ഹാഫിസ് സഇൗദിെൻറ മോചനം: പാകിസ്താന് ശക്തമായ മറുപടിയുമായി ജെയ്റ്റ്ലി
text_fieldsസൂറത്ത്: ഹാഫിസ് സഇൗദിനെ മോചിപ്പിച്ച പാകിസ്താൻ സർക്കാറിെൻറ നടപടിയെ ശക്തമായി വിമർശിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. തീവ്രവാദത്തെ പിന്തുണക്കുന്നവർക്ക് ആഗോളതലത്തിൽ സ്ഥാനമുണ്ടാവില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഗുജറാത്തിലെ സൂറത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീരിൽ ആയിരക്കണക്കിന് ആളുകൾ സൈന്യത്തിന് നേരെ മുമ്പ് കല്ലെറിഞ്ഞിരുന്നു. തീവ്രവാദപ്രവർത്തനങ്ങളും സംസ്ഥാനത്ത് കൂടുതലായിരുന്നു. എന്നാൽ, നോട്ട് നിരോധനത്തിന് ശേഷം ഇതിൽ കുറവ് വന്നിട്ടുണ്ട്. നോട്ട് നിരോധനം അക്രമത്തെ തടുക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടയിലെ രാജ്യത്തെ സൈനികരുടെ പ്രവർത്തനത്തിലൂടെ തീവ്രവാദ നേതാക്കൾക്ക് ഇനി ഇന്ത്യയിൽ പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്നത് മനസിലായെന്നും ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.