മഹാഗഡ്ബന്ധനിൽ ഇടതുപാർട്ടികൾക്ക് ഇടമില്ലാത്തത് ഖേദകരം - യെച്ചൂരി
text_fieldsപാട്ന: ബിഹാറിലെ മഹാഗഡ്ബന്ധനിൽ ഇടതു പാർട്ടികൾക്ക് ഇടമില്ലാത്തത് ഖേദകരമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി.
മഹാഗഡ്ബന്ധനിൽ ഇടം കണ്ടെത്താനായില്ലെന്നത് ഖേദകരമാണ്. ഇടതുപക്ഷവും രാഷ്ട്രീയ ജനതാദള ും നേരത്തെയുള്ള സുഹൃത്തുക്കളാണ്. മതനിരപേക്ഷത ഉറപ്പുവരുത്താൻ രണ്ടു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും സിതാറാം യെച്ചൂരി പറഞ്ഞു.
ബെഗുസരായിയിൽ ഇടതുപക്ഷം സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നുണ്ട്. മറ്റിടങ്ങളലെല്ലാം ബി.ജെ.പിയെ തകർക്കാൻ വേണ്ടി മഹാഗഡ്ബന്ധനെ പിന്തുണക്കുന്നുവെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
മുൻ ജെ.എൻ.യു യൂണിയൻ പ്രസിഡൻറ് കനയ്യ കുമാറിൻെറ പ്രചരണാർഥം ബെഗുസരായിയിൽ എത്തിയതായിരുന്നു യെച്ചൂരി. സി.പി.ഐ സ്ഥാനാർഥിയായ കനയ്യക്കെതിരെ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും ആർ.ജെ.ഡിയുടെ തൻവീർ ഹസനുമാണ് മത്സരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് മുന്നിൽ ഒരു വിഷയം മാത്രമേയുള്ളൂവെന്നും അത് മോദി സർക്കാറിനെ തകർക്കുകയാെണന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ഏഴുഘട്ടത്തിലും പോളിങ് നടക്കുന്ന ബിഹാറിൽ മൂന്നു ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായി. നാലാം ഘട്ടം ഏപ്രിൽ 29ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.