Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വീണ്ടും...

ഡൽഹിയിൽ വീണ്ടും ലോക്​ഡൗണില്ല -കെജ്​രിവാൾ

text_fields
bookmark_border
ഡൽഹിയിൽ വീണ്ടും ലോക്​ഡൗണില്ല -കെജ്​രിവാൾ
cancel

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലോക്​ഡൗൺ നടപ്പാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ലോക്​ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ്​ കെജ്​രിവാൾ അഭ്യൂഹങ്ങളിൽ വ്യക്തതയുമായി രംഗത്തെത്തിയത്​. 

‘‘പല ആളുകളും ഡൽഹിയിൽ വീണ്ടും ലോക്​ഡൗൺ നടപ്പാക്കുമെന്ന്​ ഊഹാപോഹങ്ങൾ നടത്തുന്നുണ്ട്​. അങ്ങനെ ഉദ്ദേശമൊന്ന​ുമില്ല.’’-കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിന്​ ശേഷമാണ്​ കെജ്​രിവാൾ ഇക്കാര്യത്തിലുള്ള തീരുമാനം ട്വീറ്റ്​ ചെയ്​തത്.​ 

ഡൽഹിയിൽ 41,000 ആളുകൾക്കാണ്​​ കോവിഡ്​ സ്ഥിരീകരിച്ചത്​. 1300 പേർ മരിച്ചു. രാജ്യത്ത്​ കോവിഡ്​ ബാധ ഏറ്റവും രൂക്ഷമായ മൂന്നാമത്തെ സ്ഥലമാണ്​ ഡൽഹി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kejriwalmalayalam newsindia newslockdown
News Summary - no plan to implement lockdown says Aravind kejriwal -india news
Next Story