സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുെട വിരമിക്കൽ പ്രായം ഉയർത്തില്ലെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. വിവരാവകാശ അപേക്ഷക്കുള്ള മറുപടിയായാണ് കേന്ദ്രസർക്കാർ ഇക്കാര്യം പറഞ്ഞത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വിവരാവകാശ അപേക്ഷക്ക് മറുപടി നൽകി.
പരിചയസമ്പത്തുള്ള ജഡ്ജിമാരുടെ സേവനം ഉറപ്പാക്കുന്നതിനായി വിരമിക്കൽ പ്രായം ഉയർത്തണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആവശ്യപ്പെട്ടത്. നിലവിൽ 65 വയസാണ് സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം. ഹൈകോടതി ജഡ്ജിമാരുടേത് 62ഉം.
വിരമിക്കൽ പ്രായം ഉയർത്താൻ നിയമഭേദഗതി കൊണ്ടുവരാനും സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് നീതി ന്യായ വകുപ്പ് വിവരാവകാശ അപേക്ഷക്ക് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.