Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mukesh Ambani
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷക പ്രക്ഷോഭത്തിന്​...

കർഷക പ്രക്ഷോഭത്തിന്​ മുമ്പിൽ സുല്ലിട്ടു​; ഭൂമിയും കരാർ കൃഷിയും വേ​ണ്ടെന്ന്​ റിലയൻസ്​

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രധാന വിമർശനം കോർപറേറ്റുകൾ കാർഷിക മേഖല കീഴടക്കുമെന്നതായിരുന്നു. അതിൽ ഏറ്റവുമധികം വിമർശനമുയർന്നത്​ കേന്ദ്രത്തിന്‍റെ ഉറ്റസു​ഹ​ൃത്തെന്ന്​ ​പ്രതിപക്ഷം ഉൾപ്പെടെ വി​േശഷിപ്പിക്കുന്ന മുകേഷ്​ അംബാനിയുടെ റിലയൻസിനെതിരെയും. പഞ്ചാബിലെയും ഹരിയാനയിലും കർഷകർ റിലയൻസ്​ ജിയോ ബഹിഷ്​കരണത്തിലേക്ക്​ കടക്കുകയും വ്യാപകമായി റിലയൻസ്​ ടവറുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവയുടെ പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്​തിരുന്നു. കാർഷിക നിയമങ്ങൾ കൃഷിക്കാർക്ക്​ ​േവണ്ടിയല്ല, കോർപറേറ്റുകൾക്ക്​ വേണ്ടിയാണെന്ന വാദമുന്നയിച്ചായിരുന്നു പ്രതിഷേധം. ഒരു മാസമായി വ്യാപക നാശനഷ്​ടം നേരിട്ടതോടെ സ്വത്തുക്കൾക്കും സേവനങ്ങൾക്കും സർക്കാർ സംരക്ഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്​​ ഇപ്പോൾ റിലയൻസ്​. കൂടാതെ കർഷകരെ പിന്തുണച്ച്​ പ്രസ്​താവനയും പുറത്തിറക്കി.

വ്യാപക നാശനഷ്​ടങ്ങൾ ​േനരിട്ടതോടെ റിലയൻസ്​ ജിയോ സർക്കാർ സഹായം ആവശ്യപ്പെട്ട്​ പഞ്ചാബ്​്​ -ഹരിയാന ഹൈകോടതിയെ സമീപിച്ചു. അക്രമികൾ നടത്തുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക്​ വിരാമമിടണമെന്നാണ്​ ആവശ്യം.

'ഇത്തരം അക്രമ പ്രവർത്തനങ്ങൾ രണ്ടു സംസ്​ഥാനങ്ങളിലെയും ആയിരക്കണക്കിന്​ തൊഴിലാളികളുടെ ജീവന്​ ഭീഷണി ഉയർത്തുകയും ആശയവിനിമയ സംവിധാനത്തിനും വിൽപന, സേവന ഒൗട്ട്​ലെറ്റുകളുടെ പ്രവർത്തനത്തിനും തടസം സൃഷ്​ടിക്കുകയും ചെയ്യുന്നു' -റിലയൻസ്​ പ്രസ്​താവനയിൽ പറയുന്നു.

നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്​ നിക്ഷിപ്​ത താൽപര്യക്കാരുടെയും ബിസിനസ്​ എതിരാളികളുടെയും താൽപര്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനുമാണ്​. കർഷകരുടെ പ്രക്ഷോഭത്തെ എതിരാളികൾ റിലയൻസിനെതിരായി മുതലെടുക്കുകയായിരുന്നു. അതുവഴി റിലയൻസിനെതിരെ അപകീർത്തിപ്രചാരണം നടത്തുകയാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.

റിലയൻസുമായി ബന്ധപ്പെട്ട്​ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. കോർപറേറ്റ്​ ഫാമിങ്ങിലേക്ക്​ കടക്കാൻ പദ്ധതിയില്ലെന്നും റിലയൻസ്​ വ്യക്തമാക്കി. 'റിലയൻസ്​ റീ​ട്ടെയിൽ, റിലയൻസ്​ ജിയോ ഇൻഫോകോം കൂടാതെ മാത​ൃ​ കമ്പനിയായ റിലയൻസ്​ ഇൻഡസ്​ട്രീസുമായി ചേർന്ന്​ പ്രവർത്തിക്കുന്ന മറ്റു കമ്പനികൾ എന്നിവക്ക്​ കോർപറേറ്റ്​ ഫാമിങ്​, കോൺട്രാക്​ട് ഫാമിങ്​ എന്നിവയുമായി ബന്ധമില്ല. കോൺട്രാക്​ട്​ ഫാമിങ്ങി​േലക്കോ കോർപറേറ്റ്​ ഫാമിങ്ങിലേക്കോ പ്രവേശിക്കാൻ യാതൊരു പദ്ധതിയുമില്ല' -റിലയൻസ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു. പഞ്ചാബ്​, ഹരിയാന തുടങ്ങിയ സംസ്​ഥാനങ്ങളിൽ ഭൂമി വാങ്ങുന്നുവെന്ന കാര്യവും കമ്പനി നിഷേധിച്ചു. 130 ​േകാടി ഇന്ത്യക്കാരുടെ അന്നദാതാക്കളായ കർഷകരോട്​ റിലയന്‍സ്​ ഏറെ ബഹുമാനവും ആദരവും പുലർത്തുന്നതായും റിലയൻസ്​ അറിയിച്ചു.

കർഷക പ്രക്ഷോഭം ആരംഭിച്ചതോടെ പഞ്ചാബ്​, ഹരിയാന സംസ്​ഥാനങ്ങളിലെ റിലയൻസ്​ ജിയോ ടവറിലേക്കുള്ള വൈദ്യുത വിതരണം തടസപ്പെടുത്തുകയും കേബിളുകൾ മുറിച്ചുമാറ്റുകയും ചെയ്​തിരുന്നു. കൂടാതെ ജിയോക്കും റിലയൻസ്​ പെട്രോൾ പമ്പുകൾക്കും​ മറ്റു നാശനഷ്​ടങ്ങളുണ്ടാക്കുകയും ചെയ്​തു. പഞ്ചാബിലെ 9000 ജിയോ ടവറുകളിൽ ഏകദേശം 1500 എണ്ണം നിലവിൽ പ്രവർത്തന രഹിതമാണ്​. ടവറിന്​ നാശനഷ്​ടം സംഭവിച്ചതും വൈദ്യുത ലഭ്യത തടസപ്പെട്ടതും ജനറേറ്ററുകൾ കാണാതായതുമാണ്​ ടവറുകളുടെ പ്രവർത്തനം തടസപ്പെട്ടതെന്ന്​ കമ്പനി അധികൃതർ എൻ.ഡി.ടി.വിയോട്​ വ്യക്തമാക്കിയിരുന്നു. ഇത്തരം നാശനഷ്​ടങ്ങൾ വരുത്തുന്നതിനെതിരെ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ മുന്നറിയിപ്പ്​ നൽകുകയും പൊലീസ്​ നടപടി സ്വീകരിക്കുമെന്ന്​ അറിയിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reliance IndustriesJioMukesh AmbaniFarm Laws
Next Story