ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് അരവിന്ദ് കെജ്രിവാൾ
text_fieldsന്യൂഡൽഹി: 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തെരഞ്ഞെടുക്കപ്പെട്ട എ.എ.പി എം.എൽ.എമാരുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കവെ ആണ് കെജ്രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഗുജറാത്ത് നിയമ സഭ തെരഞ്ഞെടുപ്പിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രതിപക്ഷ സഖ്യത്തിനു പകരം 130 കോടി ജനങ്ങൾ ഒന്നടങ്കം ബി.ജെ.പിക്കെതിരെ ഒന്നുചേരണമെന്നും കെജ്രിവാൾ ആഹ്വാനം ചെയ്തു. ഗുജറാത്തിൽ എ.എ.പിക്ക് ജനപ്രീതി വർധിക്കുന്നതിൽ ബി.ജെ.പിക്ക് അസ്വസ്ഥതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എ.എ.പിയുടെ വർധിച്ചുവരുന്ന ജനപ്രീതിയിൽ അരിശം പൂണ്ടാണ് മോദിസർക്കാർ തന്റെ പാർട്ടിയിലെ മന്ത്രിമാരെയും എം.എൽ.എമാരെയും കള്ളക്കേസിൽ കുടുക്കുന്നതെന്നും കെജ്‍രിവാൾ ആരോപിച്ചു.ഗുജറാത്തിലെ എ.എ.പിക്ക് കവറേജ് നൽകരുതെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകൻ ഹിരേൻ ജോഷി നിരവധി ടെലിവിഷൻ ചാനലുകളുടെ ഉടമകൾകും അവയുടെ എഡിറ്റർമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കെജ്‍രിവാൾ പറഞ്ഞു. കെജ്രിവാളിന്റെ ആരോപണങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസോ ഹിരേൻ ജോഷിയോ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.