Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവംബർ 7നകം കുടിശ്ശിക...

നവംബർ 7നകം കുടിശ്ശിക തീർത്തില്ലെങ്കിൽ വൈദ്യുതി നൽകില്ല; ബംഗ്ലാദേശിന് അദാനിയുടെ അന്ത്യശാസനം

text_fields
bookmark_border
നവംബർ 7നകം കുടിശ്ശിക തീർത്തില്ലെങ്കിൽ വൈദ്യുതി നൽകില്ല; ബംഗ്ലാദേശിന് അദാനിയുടെ അന്ത്യശാസനം
cancel

ന്യൂഡൽഹി: കുടിശ്ശിക അടക്കാത്തതി​ന്‍റെ പേരിൽ വൈദ്യുതി വിതരണം വെട്ടിക്കുറച്ചതിനു പിന്നാലെ ബംഗ്ലാദേശിന് അന്ത്യശാസനം നൽകി അദാനി. 850 ദശലക്ഷം ഡോളർ (7,200 കോടിയോളം രൂപ) വരുന്ന കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ നവംബർ 7ഓടെ വൈദ്യുതി പ്രവാഹം കട്ട് ചെയ്യാൻ അദാനി പവർ തീരുമാനിച്ചു.

കുടിശ്ശിക തീർക്കാനും പേയ്‌മെന്‍റ് സുരക്ഷിതത്വം ഉറപ്പാക്കാനും 170ദശലക്ഷം ഡോളർ (1,500 കോടിയോളം രൂപ) ‘ലെറ്റർ ഓഫ് ക്രെഡിറ്റ്’ ആയി നൽകാൻ ഒക്‌ടോബർ 31 വരെ ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്‍റ് ബോർഡിന് അദാനി സമയപരിധി നിശ്ചയിച്ചിരുന്നു. ഡോളറി​ന്‍റെ ക്ഷാമമാണ് കുടിശ്ശിക തിരിച്ചടവിന് ഒരു കാരണമായി ബംഗ്ലാദേശ് ചൂണ്ടിക്കാട്ടുന്നത്.

ഭരണമാറ്റത്തോടെ പ്രക്ഷുബ്ധമായ രാജ്യത്തി​ന്‍റെ വൈദ്യുതി ക്ഷാമം രൂക്ഷമാക്കിക്കൊണ്ട് ഒക്ടോബർ 31 മുതൽ വിതരണം കുറക്കാൻ ജാർഖണ്ഡിലെ അദാനി പവർ തീരുമാനിക്കുകയായിരുന്നു. പവർ ഗ്രിഡ് ബംഗ്ലാദേശി​ന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച ജാർഖണ്ഡിലെ അദാനിയുടെ പ്ലാന്‍റ് 1,496 മെഗാവാട്ട് ഉൽപാദനശേഷിയിൽ നിന്ന് 724 മെഗാവാട്ട് മാത്രമാണ് വിതരണം ചെയ്തത്. ജാർഖണ്ഡിലെ ഈ പ്ലാന്‍റ് ആണ് അദാനി പവറി​ന്‍റെ ഏറ്റവും വലിയ വൈദ്യുതി വിതരണക്കാർ.

പ്രതിസന്ധിയിലായ രാജ്യത്തിന് കൃത്യസമയത്ത് പണമടക്കാൻ കഴിയാത്തതിനാൽ ചില പവർ യൂനിറ്റുകൾ ഇന്ധനം വാങ്ങൽ കുറച്ചതായി ബംഗ്ലാദേശിലെ വ്യവസായ വൃത്തങ്ങൾ പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ള പേയ്‌മെന്‍റുകൾ മന്ദഗതിയിലായതിനാൽ അദാനിക്കുള്ള കുടിശ്ശിക വർധിക്കുകയാണ്. ഒക്ടോബറിൽ ഏകദേശം 90 ദശലക്ഷം ഡോളർ അദാനി പവറിന് നൽകിയതായി പറയപ്പെടുന്നുണ്ടെങ്കിലും മുൻ മാസങ്ങളിൽ 90-100 ദശലക്ഷം ഡോളറി​ന്‍റെ പ്രതിമാസ ബില്ലുകൾക്കെതിരെ 20-50 ദശലക്ഷം ഡോളറായിരുന്നു അടവുകൾ.

എന്നാൽ, ഈ വിഷയത്തിൽ അദാനി പ്രതികരിച്ചിട്ടില്ല. പണമടക്കുന്നതിലെ കാലതാമസവും കടക്കാരുടെ കുടിശ്ശിക തീർക്കേണ്ടതി​ന്‍റെ ആവശ്യകതയുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ പവർ കമ്പനിയെ അങ്ങേയറ്റത്തെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് അദാനി പവറി​ന്‍റെ ഉദ്യോഗസ്ഥരുടെ വാദം. അതേസമയം, വൈദ്യുതി വാങ്ങുന്നത് ബംഗ്ലാദേശ് മാത്രമായതിനാൽ 800 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകളിൽ ഒന്ന് ‘അദാനി പവർ ജാർഖണ്ഡി’ന് വെറുതെ വിടേണ്ടിവന്നാൽ ഗോഡ്ഡ പ്ലാന്‍റി​ന്‍റെ പ്രവർത്തനക്ഷമതയെ ബാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gautam AdaniBangladesh crisisAdani Power
News Summary - No power supply if dues not settled by November 7: Adani to Bangladesh
Next Story