റഫാൽ: കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അഴിമതിക്കായി റിലയൻസുമായി ഒത്തുകളിച്ചുണ്ടാക്കിയ കരാർ എന്ന് ആക്ഷേപ മുയർന്ന റഫാൽ വിമാന ഇടപാട് റദ്ദാക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോ യ് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് തള്ളി. ഏതെങ്കിലും തരത്തിലുള്ള വാണിജ്യപ രമായ പക്ഷപാതം മോദി സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് കൂടി വ്യക്തമ ാക്കിയാണ് റഫാലിനെതിരെ സമർപ്പിച്ച മുഴുവൻ ഹരജികളും മൂന്നംഗ ബെഞ്ച് തള്ളിയത്.
മ ുൻ കേന്ദ്രമന്ത്രിമാരും പഴയ ബി.ജെ.പി നേതാക്കളുമായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൂരി, സു പ്രീംകോടതി അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, മനോഹരിലാൽ ശർമ എന്നിവർ സമർപ്പിച്ച ഹരജികളാണ് മാരത്തൺ വാദംകേൾക്കലിന് ശേഷം സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
വ്യക്തിപരമായ അവബോധം കോടതിയുടെ പുനഃപരിശോധനക്ക് അടിസ്ഥാനമാക്കാനാവില്ലെന്ന് മലായാളിയായ ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് എസ്.കെ. കൗളും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിധിയിൽ വ്യക്തമാക്കി. ഒരു ഇടപാടിെൻറ എല്ലാ വശങ്ങൾക്കും മേലുള്ള ഒരു അപ്പേലറ്റ് അതോറിറ്റിയായി കോടതിക്ക് ഇരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി സ്വയം എഴുതിയ മൂന്നംഗ ബെഞ്ചിെൻറ വിധിപ്രസ്താവനയിൽ ഒാർമിപ്പിച്ചു. റഫാൽ ഇടപാടിെൻറ തീരുമാനമെടുക്കൽ പ്രക്രിയയിൽ ഇടപെടാൻ സുപ്രീംകോടതിക്കുള്ള വിശേഷാധികാരങ്ങൾ പ്രയോഗിക്കാൻ ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് വിസമ്മതിച്ചു. അതിനാൽ സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിന് പകരം അനിൽ അംബാനിയുടെ റിലയൻസിനെ ഇന്ത്യൻ പങ്കാളിയാക്കിയതും പരിശോധിക്കേണ്ടതില്ലെന്നും ബെഞ്ച് തീരുമാനിച്ചു.
റിലയൻസിനെ പങ്കാളിയാക്കി 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ നരേന്ദ്ര മോദി സർക്കാർ ഫ്രഞ്ച് കമ്പനിയുമായി 2016 ഒാഗസ്റ്റ് 24ന് ഉണ്ടാക്കിയ കരാറിൽ സംശയത്തിെൻറ സാഹചര്യമേ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് സർക്കാറിെൻറ പ്രക്രിയയിൽ സംതൃപ്തിയും പ്രകടിപ്പിച്ചു.
വ്യോമ മേഖലയിൽ രാജ്യത്തിന് മേധാവിത്തം ലഭിക്കാൻ നാലും അഞ്ചും തലമുറയിലെ യുദ്ധവിമാനങ്ങൾ വേണമെന്നാണ് സൈന്യാധിപന്മാർ പറഞ്ഞതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി നമ്മുടെ രാജ്യത്തിന് തയാറാകാതിരിക്കാനാവില്ലെന്ന് കൂട്ടിച്ചേർത്തു. എന്തുകൊണ്ട് 126 വിമാനങ്ങൾക്ക് പകരം 36 വിമാനങ്ങൾ വാങ്ങി എന്ന കാര്യത്തിലേക്കൊന്നും ഞങ്ങൾക്ക് പോകാൻ കഴിയില്ല.
126 വിമാനങ്ങൾ വാങ്ങിക്കാമായിരുന്നില്ലേ എന്ന് ചോദിക്കാനും കഴിയില്ല. മുമ്പുപറഞ്ഞ വിലയും ഇപ്പോൾവന്ന ചെലവും തമ്മിലുള്ള വ്യത്യാസം പരിേശാധിക്കാനും കഴിയില്ല. അതേസമയം, മുമ്പ് പറഞ്ഞതിലും സവിശേഷതകൾ ഇപ്പോൾ കരാർ ഉറപ്പിച്ചതിനുണ്ടെന്ന കേന്ദ്ര സർക്കാറിെൻറ കുറിപ്പ് അംഗീകരിക്കുകയാണെന്നും അതിനാൽ കച്ചവടപരമായ ഒരു പക്ഷപാതവും റഫാൽ ഇടപാടിൽ ഇല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളുടെ കാര്യത്തിൽ ഒരു തരത്തിലുള്ള ഗ്യാരണ്ടിയും ഇല്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സമ്മതിച്ചിരുന്നുവെങ്കിലും അത് കരാർ റദ്ദാക്കാനുള്ള കാരണമായി ബെഞ്ച് പരിഗണിച്ചില്ല.
2015 ഏപ്രിൽ 10ന് ഇന്ത്യയും ഫ്രാൻസും നടത്തിയ സംയുക്ത പ്രസ്താവനയിൽ 36 വിമാനങ്ങൾ പറക്കുന്ന അവസ്ഥയിൽ ഫ്രഞ്ച് കമ്പനി ഇറക്കിക്കൊടുക്കുമെന്നും അത് പരമാവധി വേഗത്തിൽ സാധ്യമാക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. റിലയൻസിന് നിർമാണ പങ്കാളിത്തം നൽകാൻ അതിന് വിരുദ്ധമായി കരാർ ഉറപ്പിച്ചതും ബെഞ്ച് നോക്കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.