Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്​ലിം സംവരണത്തിൽ...

മുസ്​ലിം സംവരണത്തിൽ തീരുമാനമായില്ല; എൻ.സി.പി പ്രഖ്യാപനം തള്ളി ഉദ്ധവ്​ താക്കറെ

text_fields
bookmark_border
udav-thakre
cancel

മുംബൈ: മഹാരാഷ്​ട്ര സർക്കാറി​ന്​ മുമ്പാകെ മുസ്​ലിം സംവരണമെന്ന വിഷയം ഉയർന്ന്​ വന്നിട്ടില്ലെന്ന്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. വിദ്യാഭ്യാസത്തിനായി മുസ്​ലിംകൾക്ക്​ അഞ്ച്​ ശതമാനം സംവരണം നൽകുമെന്ന്​ ന്യൂനപക്ഷ വകുപ്പ്​ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ്​ മാലിക്​ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉദ്ധവ്​ താക്കറെയുടെ പ്രതികരണം.

മുസ്​ലിം സംവരണത്തിനായുള്ള ഒരു നിർദേശവും സർക്കാറിന്​ മുന്നിലെത്തിയിട്ടില്ല. സർക്കാറിൻെറ പരിഗണനക്ക്​ വരു​േമ്പാൾ അത്​ നിയമപരമായി നില നിൽക്കുമോയെന്ന്​ പരിശോധിക്കും. ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്ധവ്​ താക്കറെ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ബി.ജെ.പി ഇതുമായി ബന്ധപ്പെട്ട്​ അനാവശ്യ വിവാദമുണ്ടാക്കുകയാണ്​. സർക്കാറിൻെറ പരിഗണനക്ക്​ സംവരണം എത്തു​േമ്പാൾ ചർച്ച ചെയ്യാമെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenamalayalam newsindia newsUdav thakare
News Summary - No Proposal on Muslim Reservation-India news
Next Story