ഒമിക്രോൺ വ്യാപനം: തെലങ്കാനയിൽ റാലികൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്
text_fieldsഹൈദരബാദ്: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി തെലങ്കാന. ജനുവരി രണ്ട് വരെ പൊതുപരിപാടികൾക്കും റാലികൾക്കും സംസ്ഥാന സർക്കാർ വിലക്കേർപ്പെടുത്തി. അതേസമയം പുതുവത്സരാഘോഷ പരിപാടികൾക്ക് വിലക്കില്ല.
രോഗവ്യാപനം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന തെലങ്കാന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണിത്. ശാരീരിക അകലം, മാസ്ക്, ഐആർ തെർമോമീറ്റർ എന്നിവയുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടുള്ള പരിപാടികൾ നടത്താൻ അനുമതിയുണ്ട്.
മാസ്ക്, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരിൽ നിന്ന് ഫൈൻ ഈടാക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. 41 ഒമിക്രോൺ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നാല് ഒമിക്രോൺ കേസുകൾ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിൽ മൂന്ന് പേർ ഹൈ റിസ്ക് രാജ്യങ്ങൾക്ക് പുറത്തുനിന്നും വന്നവരാണ്. 20 ഫലങ്ങൾ ഇനിയും വരാനുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.