വരിയിൽ നിൽക്കേണ്ട; റിസർവേഷനില്ലാത്ത ടിക്കറ്റുകളും ഒാൺലൈനിൽ കിട്ടും
text_fieldsന്യൂഡൽഹി: റിസർവേഷനില്ലാത്ത ട്രെയിൻ ടിക്കറ്റുകൾക്ക് ഇനി സ്റ്റേഷനിൽ നീണ്ട വരിയിൽനിന്ന് കഷ്ടപ്പെടേണ്ടതില്ല. നവംബർ ഒന്നു മുതൽ റെയിൽവേയുടെ യു.ടി.എസ് മൊബൈൽ ആപ് വഴി ഒാൺലൈനിൽ ടിക്കറ്റുകൾ രാജ്യത്താകെ ലഭ്യമാവും. നാലുവർഷം മുമ്പ് ഇതു നടപ്പാക്കിെയങ്കിലും മുംബൈ ഒഴികെ മറ്റു സ്ഥലങ്ങളിൽ പരാജയപ്പെട്ടു.
പിന്നീട് ഡൽഹി-പൽവാലിലും ചെെന്നെ നഗരത്തിലും പ്രാബല്യത്തിലായി. ഇപ്പോൾ 15 റെയിൽ മേഖലകളിൽ കൂടി നടപ്പാക്കുകയാണ്. യു.ടി.എസ് ആപ് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും ഒരു തവണ ഉപയോഗിച്ചാൽ യാത്രക്കാർ ഇതു തുടരുമെന്നും റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നാലുവർഷത്തിനിടെ 45 ലക്ഷം പേർ ആപ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദിവസം 87,000ത്തോളം ടിക്കറ്റുകൾ ഇങ്ങനെ എടുക്കുന്നുണ്ട്. സ്റ്റേഷനിൽനിന്ന് 25-30 മീ. ദൂരത്ത് കണക്ഷൻ ലഭ്യമാവും. ഒരു സമയം നാല് ടിക്കറ്റുകൾ വരെ എടുക്കാം. പ്ലാറ്റ്ഫോം ടിക്കറ്റുകളും മാസത്തേക്കുള്ള പാസുകളും ഇതുവഴി കിട്ടും. റിസർവ് ചെയ്യാത്ത ടിക്കറ്റുകളുടെ ഒാൺലൈൻ വിൽപനയിലൂെട ദിവസം 45 ലക്ഷത്തോളം രൂപയാണ് റെയിൽവേക്ക് ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.