റെയിൽപാത, സ്റ്റേഷൻ നിർമാണത്തിൽ സ്വകാര്യ നിക്ഷേപം
text_fieldsന്യൂഡൽഹി: റെയിൽവേ വൻതോതിൽ സ്വകാര്യവത്കരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം കേ ന്ദ്രസർക്കാർ തള്ളി. എന്നാൽ, ദേശതാൽപര്യം മുൻനിർത്തി പുതിയ സാേങ്കതികവിദ്യ, പാതകൾ, സ ്റ്റേഷനുകൾ, പദ്ധതികൾ എന്നിവയിൽ നിക്ഷേപം ക്ഷണിക്കുമെന്ന് റെയിൽവേമന്ത്രാലയത് തിെൻറ ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. റെയ ിൽവേ സ്വകാര്യവത്കരിക്കാൻ കഴിയില്ല. എന്നാൽ, സൗകര്യങ്ങൾ വർധിപ്പിക്കണമെങ്കിൽ നിക്ഷേപം കൂടിയേ കഴിയൂ. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചില യൂനിറ്റുകൾ കോർപറേറ്റുവത്കരിക്കുകയൂം ചെയ്യും.
പ്രത്യേക റെയിൽവേ ബജറ്റ് വേണ്ടെന്നുവെച്ച തീരുമാനം ഏറെ ഉചിതമായി. അവയത്രയും രാഷ്ട്രീയ ബജറ്റുകളായിരുന്നു. പുതിയ ട്രെയിനുകൾക്കും പാതകൾക്കും വേണ്ടിയുള്ള ജനാഭിലാഷം വിൽപനക്കുവെച്ച് തെരഞ്ഞെടുപ്പു ജയിക്കുന്ന രീതി അവസാനിപ്പിക്കാനും അത് സഹായിച്ചു. തുരുമ്പിച്ച റെയിൽവേയാണ് മുൻസർക്കാറിൽനിന്ന് ഇൗ സർക്കാറിന് കൈമാറി കിട്ടിയത്. അഞ്ചു വർഷങ്ങൾക്കിടയിൽ ഒേട്ടറെ നവീകരണം നടത്താൻ സാധിച്ചു. അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ എന്നിവയിൽ മോദി സർക്കാർ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചു.
കോൺഗ്രസ് ഭരിച്ച കാലത്ത് റായ്ബറേലി കോച്ച് ഫാക്ടറിയിൽ ഒറ്റ കോച്ചുപോലും നിർമിച്ചില്ല. എന്നാൽ, ബി.ജെ.പി അധികാരത്തിൽ വന്നശേഷം, ആഗസ്റ്റിൽതന്നെ അവിടെനിന്ന് ആദ്യ കോച്ച് പുറത്തിറക്കി.
ലോകത്തെ തന്നെ ഏറ്റവും വലിയ കോച്ച് ഫാക്ടറിയാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. 2006 ജൂലൈ 11ന് മുംബൈയിൽ ട്രെയിൻ സ്ഫോടനമുണ്ടായപ്പോൾ യു.പി.എ സർക്കാർ നിസ്സംഗത പാലിച്ചുവെന്ന ഗോയലിെൻറ പരാമർശം കോൺഗ്രസിൽനിന്ന് ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തി. മോദിയായിരുന്നു അധികാരത്തിെലങ്കിൽ ഭീകരർക്ക് തക്ക മറുപടി നൽകുമായിരുന്നുവെന്ന വാദമാണ് മന്ത്രി ഉയർത്തിയത്.
സഭയെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.