ഒ.ടി.ടി പ്ലാറ്റ്ഫോം ഉള്ളടക്കത്തിൽ നിയന്ത്രണമില്ല, അവ രാജ്യത്തെ നശിപ്പിക്കും -ആർ.എസ്.എസ് തലവൻ
text_fieldsനാഗ്പൂർ: ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ലെന്നും അവ രാജ്യത്തെ നശിപ്പിക്കുമെന്നും ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കപ്പെടണം.കോവിഡ് മഹാമാരിക്ക് ശേഷം ഓരോ കൊച്ചുകുട്ടികളുടെയും കൈയിൽ മൊബൈൽ ഫോൺ ലഭിച്ചു. അതിൽ അവർ കാണുന്നവക്ക് നിയന്ത്രണങ്ങളില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു.
മഹാരാഷ്ട്ര നാഗ്പൂരിൽ വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആർ.എസ്.എസ് തലവൻ. പരിപാടിയിൽ മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറൽ കോബി ശോശാനിയും പങ്കെടുത്തിരുന്നു.
ഇന്ത്യയിൽ മയക്കുമരുന്നിന്‍റെ ഉപയോഗം വർധിച്ചു. പാകിസ്താനിൽ തോക്കുപയോഗത്തിന് പരിശീലനം നൽകുന്നു. ചില അതിർത്തി രാജ്യങ്ങൾ അവ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം പണം ഇന്ത്യയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും മോഹൻ ഭഗവത് ആരോപിച്ചു.
ക്രിപ്റ്റോ കറൻസികൾക്കെതിരെയും ഭഗവത് വിമർശനങ്ങൾ ഉന്നയിച്ചു. 'രഹസ്യ സ്വഭാവമുള്ള, ബിറ്റ്കോയിൻ പോലുള്ള അനിയന്ത്രിതമായ കറൻസികൾക്ക് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ അസ്ഥിതരപ്പെടുത്താനും ഗുരുതര വെല്ലുവിളികൾ ഉയർത്താനും സാധിക്കും. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം' -മോഹൻ ഭഗവത് പറഞ്ഞു.
സർക്കാർ നടപടികൾക്കായി സമൂഹം കാത്തിരിക്കേണ്ട ആവശ്യമില്ല. വീടുകളിലെ കുട്ടികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കണം. അവയാണ് ഭാരതീയ മൂല്യങ്ങളും വിശ്വാസങ്ങൾക്കും എതിരായ ആക്രമണങ്ങൾക്കെതിരായ പ്രതിവിധിയെന്നും ആർ.എസ്.എസ് തലവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.