'പശ്ചാത്താപമില്ല': വിദ്വേഷ പ്രസംഗത്തിൽ ജാമ്യത്തിലിറങ്ങിയ ശേഷം ബജ്‌റംഗ് മുനി
text_fieldsമുസ്ലീം സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് അറസ്റ്റിലായ ബജ്റംഗ് മുനിക്ക് ഏപ്രിൽ 24ന് ഞായറാഴ്ച രാവിലെയാണ് ജാമ്യം ലഭിച്ചത്. ജയിൽ മോചിതനായ ശേഷം, ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാൻ താൻ പ്രസ്താവന നടത്തിയതിൽ തനിക്ക് ഖേദമില്ലെന്ന് മുനി പറഞ്ഞു. "എനിക്ക് എന്റെ മതത്തിന്റെ പേരിൽ 1000 തവണ ജയിലിൽ പോകേണ്ടി വന്നാൽ ഞാൻ ചെയ്യും. എന്റെ മതത്തിന് വേണ്ടി ഞാൻ എന്തും ചെയ്യും. ജീവത്യാഗം പോലും ചെയ്യും" -മുനി പറഞ്ഞു.
മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യണമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയതിന് ബജ്രംഗ് മുനിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് ഏപ്രിൽ എട്ടിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
മുനിയുടെ മൊഴികളുടെ വീഡിയോ വൈറലായതോടെ യു.പി പൊലീസ് മുനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
സീതാപൂർ ജില്ലയിലെ ഒരു പരിപാടിയിൽ ചിത്രീകരിച്ച വീഡിയോയിൽ, കാവി വസ്ത്രധാരിയായ മുനി തന്റെ കാറിൽ നിന്ന് ജനക്കൂട്ടത്തെ 'ജയ് ശ്രീ റാം' എന്ന് വിളിച്ച് ആഹ്ലാദത്തോടെ അഭിസംബോധന ചെയ്യുന്നത് കാണാം.
ഏതെങ്കിലും മുസ്ലീം പുരുഷൻ പ്രദേശത്തെ സ്ത്രീകളെ ഉപദ്രവിച്ചാൽ താൻ മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്നായിരുന്നു മുനി പറഞ്ഞത്.
ഇതിന് പിന്നാലെ ബജ്‌റംഗ് മുനി തന്റെ പ്രസ്താവനയെ ന്യായീകരിക്കുകയും മാപ്പ് പറയാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.