ലണ്ടൻ ഭീകരാക്രമണം: ഇന്ത്യക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സുഷമ സ്വരാജ്
text_fieldsലണ്ടൻ: ബ്രിട്ടീഷ് പാർലമെൻറിന് മുമ്പിലുണ്ടായ ഭീകാരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷണറുമായി വിഷയം ചർച്ച ചെയ്തു. ഇതുവരെ ഇന്ത്യക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ലെന്നും സുഷമ പറഞ്ഞു.
ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ലണ്ടനിലെ ഇന്ത്യക്കാർക്ക് സഹായം നൽകുന്നതിനായി ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്. ലണ്ടൻ പാർലമെൻറ് സ്ക്വയറിൽ പോവുന്നത് ഇന്ത്യക്കാർ പരമാവധി ഒഴിവാക്കണമെന്നും സുഷമ നിർദ്ദേശിച്ചു.
ബുധാഴ്ച ബ്രിട്ടീഷ് പാർലമെൻറിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിലടക്കം 40 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഫ്രഞ്ച്, സൗത്ത് കൊറിയൻ പൗരന്മാരും ഉൾപ്പെടുന്നു. സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ചു പേരാണ് മരിച്ചത്. ആക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.