യോഗിയുടെ ആരോപണം തള്ളി അലീഗഢ്; പ്രത്യേക മുസ്ലിം സംവരണമില്ലെന്ന് സർവകലാശാല
text_fieldsഅലീഗഢ്: മുസ്ലിം വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും പ്രവേശനത്തിലും നിയമനത്തിലും സംവരണമുണ്ടെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ വ്യാജ പ്രചാരണം തള്ളി അലീഗഢ് സർവകലാശാല. സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് മുസ്ലിംകൾക്ക് ഇവിടെ പ്രത്യേക സംവരണമുണ്ടെന്ന വ്യാജപ്രചാരണമുണ്ടായത്.
സർവകലാശാലക്ക് കീഴിലുള്ള സ്കൂളിൽ പഠിച്ചവർക്ക് 50ശതമാനം സീറ്റുകൾ ആഭ്യന്തര ക്വോട്ട എന്ന നിലയിൽ നീക്കിവെക്കാറുണ്ട്. ഏത് മതത്തിലുള്ളവർക്കും ഈ ആനുകൂല്യം നൽകാറുണ്ടെന്ന് അലീഗഢ് പി.ആർ.ഒ പ്രഫ. മുഹമ്മദ് അസിം സിദ്ദിഖി പറഞ്ഞു. വാർത്തകൾ തെറ്റിദ്ധരണയുണ്ടാക്കുന്നതും തെറ്റായതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വിഭവങ്ങളാൽ വളർന്ന, പൊതുനികുതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനം പിന്നാക്കക്കാർക്കോ പട്ടികജാതിക്കാർക്കോ ഗോത്രവർഗക്കാർക്കോ സംവരണം നൽകുന്നില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. അതേസമയം, മുസ്ലിംകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുകയാണ്. പിന്നാക്ക ജാതിക്കാർക്കുള്ള സംവരണം എന്തുകൊണ്ട് അലീഗഢിലില്ലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.