രാജസ്ഥാനിൽ ചൂടിന് ശമനമില്ല; ജയ്പൂരിൽ മൂന്ന് മരണം
text_fieldsജയ്പൂർ: രാജസ്ഥാനിൽ തുടർച്ചയായ 17-ാം ദിവസവും ഉഷ്ണതരംഗം തുടരുന്നു. ചൊവ്വാഴ്ച കനത്ത ചൂടിനെ തുടർന്ന് ജയ്പൂരിൽ മൂന്ന് പേർ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഡൽഹി നിന്നുള്ള 63 കാരിയായ ഷീലാ ദേവി, കർണാടകയിൽ നിന്നുള്ള 63 കാരിയായ പദ്മാദേവി, ആഗ്രയിൽ നിന്നുള്ള 40 കാരനായ മുഹമ്മദ് മൻസൂർ ഹുസൈൻ എന്നിവരാണെന്ന് മരിച്ചതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെന്നും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും രക്ഷിക്കാനായില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച ആകെ സൂര്യാതപ കേസുകളുടെ എണ്ണം 3965 ആയി ഉയർന്നിരുന്നു.
ഈ വേനൽക്കാലത്തെ 25 ശതമാനത്തിലധികം സൂര്യാതപ കേസുകളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഉഷ്ണതരംഗ സാഹചര്യം തുടരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിൻവ്‌സർ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി.
സൂര്യാതപം മൂലമുള്ള മരണങ്ങളെക്കുറിച്ച് വിവിധ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വ്യത്യസ്ത കണക്കുകളാണെന്നും ഖിൻവ്‌സർ പറഞ്ഞു. കേന്ദ്ര സർക്കാറിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് മരണ ഓഡിറ്റിന് ശേഷം ആധികാരിക വിവരങ്ങൾ ആരോഗ്യ വകുപ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.