Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരി ലഭിക്കുന്നില്ല;...

അരി ലഭിക്കുന്നില്ല; രാജവെമ്പാലയെ ഭക്ഷണമാക്കി അരുണാചലിലെ യുവാക്കൾ

text_fields
bookmark_border
അരി ലഭിക്കുന്നില്ല; രാജവെമ്പാലയെ ഭക്ഷണമാക്കി അരുണാചലിലെ യുവാക്കൾ
cancel

ഗുവാഹത്തി: അരുണാചൽ പ്രദേശിൽ ലോക്ക്​ഡൗൺ മൂലം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതകുറഞ്ഞതോടെ ഗ്രാമത്തിലെ യുവാക്കൾ കൂട ്ടമായി വന്യജീവി വേട്ട​ക്കിറങ്ങുന്നതായി പരാതി. ഭക്ഷണമാക്കാൻ പിടികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയുമൊത്ത്​ നിൽ ക്കുന്ന യുവാക്കളുടെ വിഡിയോ​ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാഴയിലയിലിട്ട്​ പാമ്പിൻെറ ​തോലൂരി വൃത്തിയാക്കുന്നതും വേവിക്കാൻ പാകത്തിനുള്ള കഷ്​ണങ്ങളാക്കുന്നതുമായ ദൃശ്യങ്ങളും വിഡിയോയിൽ പകർത്തിയിരുന്നു.

ലോക്ക്​ഡൗൺ മൂലം പണിക്ക്​ പോകാതായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അരിയും മറ്റ്​ ധാന്യങ്ങളും കഴിഞ്ഞുവെന്നും അതുകൊണ്ടാണ്​ വേട്ടക്കിറങ്ങിയത്​ എന്നാണ്​​ വിഡിയോയിലൂടെ ഇവർ വിശദീകരിച്ചിരുന്നത്​. പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ യുവാക്കൾക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. എന്നാൽ ഇവർ ഒളിവിലാണ്​.

രാജവെമ്പാലയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അതിനെ കൊല്ലുന്നത് ജാമ്യം അനുവദിക്കാത്ത കുറ്റമാണ്. വംശനാശഭീഷണി നേരിടുന്ന ധാരാളം പാമ്പുകളുള്ള സ്ഥലമാണ്​ അരുണാചൽ പ്രദേശ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arunachalking cobraindia newslockdownHunters
News Summary - No Rice Left Amid Lockdown, Arunachal Hunters Kill King Cobra For Meal - India news
Next Story