Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിതീഷ്​ കുമാർ...

നിതീഷ്​ കുമാർ നയിക്കും; ബി.ജെ.പി -ജെ.ഡി.യു സഖ്യം ബിഹാർ നേടും -അമിത്​ ഷാ

text_fields
bookmark_border
നിതീഷ്​ കുമാർ നയിക്കും; ബി.ജെ.പി -ജെ.ഡി.യു സഖ്യം ബിഹാർ നേടും -അമിത്​ ഷാ
cancel

ന്യൂഡൽഹി: ബിഹാറിൽ ബി.ജെ.പി -ജെ.ഡി.യു സഖ്യത്തിൽ വിള്ളലില്ലെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ. നിയമസഭാ തെരഞ ്ഞെടുപ്പിൽ സഖ്യത്തെ ജെ.ഡി.യു അധ്യക്ഷൻ നിതീഷ്​ കുമാർ നയിക്കുമെന്നും അമിത്​ ഷാ വ്യക്തമാക്കി.

വരുന്ന തെരഞ്ഞെ ടുപ്പുകളിലും സഖ്യം ഒരുമിച്ച്​ പേരാടും. രണ്ട്​ ദേശീയ പാർട്ടികൾ ഒരുമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അണിനിരക്കുകയാണ്​. സംസ്ഥാനത്ത്​ സഖ്യത്തെ നയിക്കുക നിതീഷ്​ കുമാറാണെന്നതിൽ സംശയമില്ല. സഖ്യത്തിനുള്ളിൽ പരിഭവങ്ങൾ സ്വാഭാവികമാണ്​. എന്നാൽ സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ജനങ്ങളുടെ മനസിനെ മാറ്റുന്നത്​ ആകരു​ത്​ -അമിത്​ഷാ ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രണ്ടാം മോദി സർക്കാറിൽ ​നിതീഷ്​ കുമാറി​​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിന്​ ഒറ്റ കാബിനറ്റ്​ മന്ത്രി പദവിയാണ്​ നൽകിയിരുന്നത്​. തുടർന്ന്​ ജെ.ഡി.യു ഇത്​ നിരാകരിക്കുകയും ചെയ്​തിരുന്നു. നിതീഷ്​ കുമാർ മന്ത്രിസഭ പുനഃസംഘടിച്ചപ്പോൾ ജെ.ഡി.യു നേതാക്കളെ മാത്രം ഉൾക്കൊള്ളിച്ചത്​ ബി.ജെ.പിക്കും തിരിച്ചടിയായിരുന്നു. എന്നാൽ സഖ്യത്തിലെ പടലപിണക്കങ്ങൾ അവസാനിപ്പിച്ച്​ മുന്നോട്ട്​ പോകുമെന്ന സൂചനയാണ്​ അമിത്​ ഷാ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitish kumaramit shaJD(U)india newsBJPBihar Polls
News Summary - No Rift With JD(U), BJP Will Contest Bihar Polls Under Nitish Kumar’s Leadership - India news
Next Story