നിതീഷ് കുമാർ നയിക്കും; ബി.ജെ.പി -ജെ.ഡി.യു സഖ്യം ബിഹാർ നേടും -അമിത് ഷാ
text_fieldsന്യൂഡൽഹി: ബിഹാറിൽ ബി.ജെ.പി -ജെ.ഡി.യു സഖ്യത്തിൽ വിള്ളലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ ്ഞെടുപ്പിൽ സഖ്യത്തെ ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ നയിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
വരുന്ന തെരഞ്ഞെ ടുപ്പുകളിലും സഖ്യം ഒരുമിച്ച് പേരാടും. രണ്ട് ദേശീയ പാർട്ടികൾ ഒരുമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അണിനിരക്കുകയാണ്. സംസ്ഥാനത്ത് സഖ്യത്തെ നയിക്കുക നിതീഷ് കുമാറാണെന്നതിൽ സംശയമില്ല. സഖ്യത്തിനുള്ളിൽ പരിഭവങ്ങൾ സ്വാഭാവികമാണ്. എന്നാൽ സഖ്യകക്ഷികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ജനങ്ങളുടെ മനസിനെ മാറ്റുന്നത് ആകരുത് -അമിത്ഷാ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രണ്ടാം മോദി സർക്കാറിൽ നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിന് ഒറ്റ കാബിനറ്റ് മന്ത്രി പദവിയാണ് നൽകിയിരുന്നത്. തുടർന്ന് ജെ.ഡി.യു ഇത് നിരാകരിക്കുകയും ചെയ്തിരുന്നു. നിതീഷ് കുമാർ മന്ത്രിസഭ പുനഃസംഘടിച്ചപ്പോൾ ജെ.ഡി.യു നേതാക്കളെ മാത്രം ഉൾക്കൊള്ളിച്ചത് ബി.ജെ.പിക്കും തിരിച്ചടിയായിരുന്നു. എന്നാൽ സഖ്യത്തിലെ പടലപിണക്കങ്ങൾ അവസാനിപ്പിച്ച് മുന്നോട്ട് പോകുമെന്ന സൂചനയാണ് അമിത് ഷാ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.