വ്യക്തിവിവരങ്ങൾക്ക് സ്വകാര്യതക്കുള്ള അവകാശമില്ല –കേന്ദ്രം
text_fieldsന്യൂഡൽഹി: വ്യക്തിവിവരങ്ങൾക്ക് സ്വകാര്യതക്കുള്ള അവകാശം ബാധകമാക്കരുതെന്നും അത് മൗലികാവകാശത്തിൽപെടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചു. സ്വകാര്യതയുടെ എല്ലാ വൈവിധ്യങ്ങളെയും മൗലികാവകാശമായി കാണാൻ കഴിയില്ലെന്നും കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വ്യാഴാഴ്ച ബോധിപ്പിച്ചു.
സ്വകാര്യത മൗലികാവകാശമാണെന്ന കേന്ദ്രനിലപാട് സുപ്രീംകോടതി രേഖപ്പെടുത്തിയതിെൻറ തൊട്ടുപിറ്റേന്നാണ് അതിെൻറ വൈവിധ്യങ്ങൾക്ക് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വ്യാഖ്യാനങ്ങൾ നൽകിയത്. ആധാറിന് വേണ്ടി കേന്ദ്ര സർക്കാർ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചത് മൗലികാവകാശമാക്കേണ്ട സ്വകാര്യതയിൽ വരില്ലെന്ന് ന്യായീകരിക്കാനാണ് അറ്റോണി ജനറൽ ഇൗ വാദമുഖം നിരത്തിയത്.
ജനസംഖ്യ സെൻസസിനും പാസ്പോർട്ടിനും വോട്ടർ രജിസ്ട്രേഷനും സ്ഥിതിവിവരക്കണക്കുകൾ എടുക്കുന്നതും അത് െപാതുജനസമക്ഷം പരസ്യപ്പെടുത്തുന്നതും ആർക്കും എതിർക്കാനാകില്ല. ഇവിടെ സ്വകാര്യത സംബന്ധിച്ച ആശങ്ക അസ്ഥാനത്താണ്. ഇതുപോെല സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ മത്സരിക്കും മുമ്പായി തനിക്കെതിരെയുള്ള ക്രിമിനൽകേസുകളുെട വിശദാംശങ്ങൾ നൽേകണ്ടതുണ്ട്. ഫോേട്ടാകൾ ൈഡ്രവിങ് ലൈസൻസിനും വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡിനും വോട്ടർപട്ടികയിൽ പോലും പതിക്കുന്നുണ്ട്.
പാസ്പോർട്ടിനും വിസക്കുമായി വിരലടയാളം ശേഖരിക്കുന്നതും അറ്റോണി ജനറൽ ഇതിനോട് ചേർത്തുപറഞ്ഞു. സ്വകാര്യതക്ക് പല മുഖങ്ങളുണ്ട്. അവയെല്ലാം മൗലികാവകാശമായി പരിഗണിക്കാനാവില്ല. ബുധനാഴ്ചത്തെ തെൻറ വാദത്തിെൻറ ബലത്തിൽ സുപ്രീംകോടതി കേസ് തീർപ്പാക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് േവണുഗോപാൽ വ്യാഴാഴ്ച സ്വകാര്യതയുടെ എല്ലാ വൈവിധ്യങ്ങൾക്കും മൗലികാവകാശം അനുവദിക്കേണ്ട എന്ന് വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.