രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ആഭ്യന്തര യാത്രക്ക് ആർ.ടി.പി.സി.ആർ വേണ്ട -കേന്ദ്രം
text_fieldsന്യൂഡൽഹി: ആഭ്യന്തര യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ലക്ഷണങ്ങളില്ലെങ്കിൽ ആഭ്യന്തര യാത്രക്ക് എവിടെയും ആർ.ടി.പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റ് വേണ്ട. വിമാന യാത്രകൾക്ക് പി.പി.ഇ കിറ്റ് ധരിക്കേണ്ടെന്നും പുതിയ മാർഗ നിർദേശം പറയുന്നു. മാത്രമല്ല, സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല.
പല സംസ്ഥാന സർക്കാറുകളും അന്തർസംസ്ഥാന യാത്രകൾക്ക് വ്യത്യസ്ത മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതേതുടർന്നാണ് ഇവയിൽ ഏകീകരണം നടത്തി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. റെയിൽ, ബസ്, വിമാന യാത്രകൾക്കുള്ള മാർഗനിർദേശങ്ങളാണ് പരിഷ്കരിച്ചിരിക്കുന്നത്.
അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 44,658 പേർക്ക്കൂടി കോവിഡ് ബാധിച്ചു. 496 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. കേരളത്തിൽ 30,007 പേർക്കും മഹാരാഷ്ട്രയിൽ 5,108 പേർക്കുമാണ് കോവിഡ് ബാധിച്ചത്.
32,988 പേർ രോഗമുക്തരാകുകയും ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 3,18,21,428 ആയി. 3,44,899 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 79,48,439 പേർക്ക് വാക്സിൻ നൽകിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.