പശ്ചിമ ബംഗാളിൽ ഭരണാധികാരിയുണ്ട്, എന്നാൽ നിയമവാഴ്ചയില്ല : മമതക്കെതിരെ ബംഗാൾ ഗവർണർ
text_fieldsജയ്പൂർ: തന്‍റെ സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ. ബംഗാളിന്‍റെ ഗവർണറായിരിക്കെ ഭയാനകരമായ സംഭവങ്ങൾക്കും വെല്ലുവിളികൾക്കുമാണ് താൻ സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണറെന്ന നിലയിൽ ഭയാനകരമായ സംഭവങ്ങളും വെല്ലുവിളികളും നേരിട്ടിട്ടുണ്ട്. ഭരണഘടന സംവിധാനത്തിന് അതീതമായുള്ള ഭരണം ഞാൻ കണ്ടു. നിയമവാഴ്ചയില്ലെങ്കിലും ഒരു ഭരണാധികാരി ഉണ്ടെന്നും മുഖ്യമന്ത്രി മമത ബാനർജിയെ ലക്ഷ്യമിട്ട് ഗവർണർ പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഭരണം ഒരു ജനാധിപത്യ സംവിധാനത്തിന്‍റെ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുമായി തനിക്കിതുവരെ പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന ക്രൂരമായ അക്രമങ്ങളെ എനിക്ക് നിർവചിക്കാൻ കഴിയില്ല. ഞാൻ മരണങ്ങളും ബലാത്സംഗങ്ങളും കണ്ടു. ജനാധിപത്യ സംവിധാനത്തിൽ വോട്ടിന് സ്വന്തം ജീവൻ പണയം വെക്കുന്ന ഒരു സംസ്ഥാനത്തെ ഞാൻ എന്‍റെ കണ്ണ് കൊണ്ട് കണ്ടു. അത് എന്നെ വേദനിപ്പിച്ചു- ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.