12കാരിയുടെ മാറിടത്തിൽ സ്പർശിച്ചത് ലൈംഗികാക്രമണമല്ലെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: വസ്ത്രത്തിെൻറ മറയില്ലാതെ കുട്ടികളുടെ സ്വകാര്യ അവയവങ്ങളുടെ ചർമത്തിൽ നേരിട്ട് സ്പർശിച്ചാലല്ലാതെ പോക്സോ നിയമത്തിലെ എട്ടാം വകുപ്പ് ചുമത്താനാകില്ലെന്ന ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ചിെൻറ വിധി വിവാദമാകുന്നു. വസ്ത്രം അഴിപ്പിച്ചോ വസ്ത്രത്തിനടിയിലൂടെയോ ചർമത്തിൽ സ്പർശിക്കാത്ത പക്ഷം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല കഴിഞ്ഞ ദിവസം വിധിച്ചത്.
12കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ കീഴ്കോടതി ശിക്ഷിച്ച പ്രതിയുടെ അപ്പീലിലാണ് വിവാദ നിരീക്ഷണം. പ്രതി പെൺകുട്ടിയുടെ വസ്ത്രമൂരി സ്വകാര്യ അവയവത്തിെൻറ ചർമത്തിൽ േനരിട്ട് സ്പർശിച്ചെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കാത്തതിനാൽ സ്ത്രീയെ അപമാനിച്ചതിന് െഎ.പി.സിയിലെ 354 വകുപ്പു മാത്രമേ ചുമത്താനാകൂവെന്ന് പറഞ്ഞ കോടതി ശിക്ഷ ഒരു വർഷമായി കുറച്ചു. പോക്സോ നിയമം ചുമത്തുമ്പോൾ വ്യക്തവും കൃത്യവുമായ തെളിവു വേണമെന്നും കോടതി പറഞ്ഞു.
2016ൽ പ്രതി പേരയ്ക്ക നൽകാമെന്ന് പറഞ്ഞ് വീടിനകത്ത് കൊണ്ടുപോയി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിെൻറ മറയില്ലാതെ സ്പർശിച്ചാൽ മാത്രമേ പോക്സോ ചുമത്താനാകൂ എന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.